തൊടുപുഴ: മഴ ചതിച്ചതിന് പിന്നാലെ കരാര്‍ റദ്ദാക്കിയതും തകരാറും മൂലം സംസ്ഥാനം കടുത്ത വൈദ്യുതി ക്ഷാമത്തിലേക്ക്.
സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിവിധ കേന്ദ്ര വൈദ്യുതി നിലയങ്ങളില്‍ നിന്ന് ലഭിച്ചു കൊണ്ടിരുന്ന വൈദ്യുതിയില്‍ ഇന്നലെ മുതല്‍ അപ്രതീക്ഷിതമായി 300 മെഗാവാട്ടോളം കുറവുണ്ടായിട്ടുണ്ട്. ഇത് മൂലം വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തേണ്ട സാഹചര്യമാണുള്ളത്. വൈകിട്ട് 6 മുതല്‍ രാത്രി 11 വരെ അത്യാവശ്യമല്ലാത്ത വൈദ്യുതി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുതെന്ന് കെഎസ്ഇബി അധികൃതര്‍.
നേരത്തെ കരാറിലെ പാകപ്പിഴ ചൂണ്ടിക്കാട്ടി വൈദ്യുതി റെഗുലേറ്ററി കമ്മിഷന് 2016 മുതല്‍ വിവിധ കമ്പനികളുമായി ഉണ്ടായിരുന്ന കരാര്‍ റദ്ദാക്കിയിരുന്നു. ഇതോടെ 400- 500 മെഗാവാട്ടിന്റെ കുറവ് സംസ്ഥാനത്തുണ്ട്. പകരം വൈദ്യുതി എത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ മൂന്നിരട്ടി വിലയാണ് ഇപ്പോള്‍ കമ്പനികള്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: