കോട്ടയം: പ്രശസ്ത സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലില്‍ കേരള പോലീസ് കമാന്ഡോയെക്കതിരെ പ്രതികാര നടപടിയുമായി പിണറായി സര്‍ക്കാര്‍. ഇപ്പോള്‍ ചങ്ങനാശേരി പോലീസ് സ്റ്റേഷനിലെ സീനിയര്‍ ഓഫിസര്‍ സെയ്നി സെബാസ്റ്റ്യനെതിരെയാണ് നടപടി. 2022 ല്‍ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുഫലം വന്നപ്പോള്‍ ഇട്ട ഫേസ് ബുക്ക് പോസ്റ്റ് ചൂണ്ടിക്കാട്ടിയാണ് നടപടി. വികസന രാഷ്ട്രീയത്തെ ജനം സ്വീകരിക്കുന്ന എന്ന സൂചനയുള്ള പോസ്റ്റ് നരേന്ദ്ര മോദി സര്‍ക്കാരിന് അനുകൂലം എന്ന് വ്യാഖ്യാനിച്ചാണ് പ്രതികാര നീക്കം.
പോസ്റ്റ് ചട്ടവിരുദ്ധമാണെന്നും മറ്റു രാഷ്ട്രീയ പാര്‍ട്ടികളെ താഴ്ത്തിക്കാണിക്കാന്‍ കാരണമായെന്നും കാരണം കാണിച്ച് കമന്‍ഡോ സ്ഥാനത്തുനിന്നും സെയ്നി സെബാസ്റ്റ്യനെ നീക്കം ചെയ്തു. പോലീസിലുള്ളവരില് മികവും താല്പര്യമുള്ള വരെ കഠിനമായി പരിശീലനത്തിനു ശേഷമാണ് കമാന്‍ഡോ ആക്കുക. 20 ശതമാനത്തോളം അധിക വേധനവും ലഭിക്കും. കമാന്‍ഡോ സ്ഥാനത്തിനിന്ന് മാറ്റിയതൊടെ അത് നഷ്ടമായി.
അതുകൊണ്ടും പ്രതീകാരം തീരാതെ മൂന്ന് വര്‍ഷത്തെ വാര്‍ഷിക വേതന വര്‍ദ്ധന തടഞ്ഞുകൊണ്ട് ജില്ലാ പോലീസ് മേധാവി കഴിഞ്ഞ ദിവസം ഉത്തരവിറക്കി.
സേവനകാലത്തുടനീളം പ്രകടിപ്പിച്ച മികവും ആത്മാര്‍ത്ഥതയും കര്മ്മധീരതും കൃത്യനിര്‍വ്വഹണത്തിലെ അര്‍പ്പണ മനോഭാവവും പരിഗണിച്ചാണ് പ്രശസ്ത സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ സമ്മാനിച്ചത്. അത്തരമൊരാള്‍ പ്രത്യക്ഷത്തില്‍ രാഷ്ട്രീയമൊന്നുമില്ലാത്ത പോസ്റ്റ് ഇട്ടത് കുത്തിപ്പൊക്കിയത് പോലീസില്‍ തന്നെ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.
അതേ സമയം പിണറായി വിജയനേയും മന്ത്രി വി എന്‍ വാസവനേയും പുകഴ്ത്തി പോസ്റ്റിടുന്ന നിരവധി പോലീസുകാര്‍ ജില്ലയിലുണ്ട്. പരസ്യമായി സിപിഎമ്മിനു വേണ്ടി വിടുപണി ചെയ്യുന്നവരും കുറവല്ല. അത്തരം ഒരു പോലീസുകാരനെതിരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: