തിരുവനന്തപുരം : കെഎസ്ആര്‍ടിസി ശമ്പളവിതരണം ബുധനാഴ്ച നടക്കും. മാനേജ്മെന്റും യൂണിയനുകളും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.
ജീവനക്കാര്‍ക്ക് ബോണസും ലഭിക്കും.ഈ സാഹചര്യത്തില്‍ പണിമുടക്ക് പ്രഖ്യാപിച്ചത് പിന്‍വലിക്കാമെന്ന ആലോചനയിലാണ് യൂണിയനുകള്‍.
ഓണം അലവന്‍സായി ജീവനക്കാര്‍ക്ക് 2750 രൂപ ലഭിക്കും. സ്വിഫ്റ്റ് ജീവനക്കാര്‍ക്കും മറ്റു താത്കാലിക ജീവനക്കാര്‍ക്കും 1000 രൂപ ഉത്സവബത്ത ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: