കോപ്പന്‍ഹെഗന്‍ : ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് പുരുഷ വിഭാഗം സിംഗിള്‍സ് വിഭാഗത്തില്‍ എച്ച്എസ് പ്രണോയിയും ലക്ഷ്യ സെന്നും യഥാക്രമം ഫിന്‍ലന്‍ഡിന്റെ കല്ലേ കോല്ജോണനെയും മൗറീഷ്യസിന്റെ ജോര്‍ജസ് ജൂലിയന്‍ പോളിനെയും പരാജയപ്പെടുത്തി രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു.
ലോക 9-ാം റാങ്കുകാരനും കഴിഞ്ഞ രണ്ട് പതിപ്പുകളില്‍ ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുമായ പ്രണോയ്, 24-22, 21-10 എന്ന സ്കോറിനാണ് കോള്ജോണനെ കീഴടക്കിയത്. ലക്ഷ്യ സെന്‍, 21-12, 21-7 എന്ന സ്കോറിനാണ് പോളിനെ പരാജയപ്പെടുത്തിയത്. മത്സരം വെറും 25 മിനിറ്റില്‍ അവസാനിച്ചു.
ലോക ചാമ്പ്യന്‍ഷിപ്പിന്റെ കഴിഞ്ഞ പതിപ്പില്‍ വെങ്കലം നേടിയ ലക്ഷ്യ സെന്‍ രണ്ടാം റൗണ്ടില്‍ കൊറിയയുടെ ജിയോണ്‍ ഹിയോക് ജിന്നിനെ നേരിടും. അതേസമയം പ്രണോയ് അടുത്ത റൗണ്ടില്‍ ഇന്തോനേഷ്യയുടെ ചിക്കോ ഔറ ദ്വി വാര്ഡോയോയുമായി മത്സരിക്കുമെന്നാണ് പ്രതീക്ഷ.
അതേസമയം, ഒരു മണിക്കൂറോളം നീണ്ടുനിന്ന മത്സരത്തില്‍ സ്കോട്ട്ലന്‍ഡിന്റെ ആദം ഹാള്‍, ജൂലി മാക്ഫെര്‍സണ്‍ സഖ്യത്തോട് തോറ്റ ഇന്ത്യന്‍ മിക്സഡ് ഡബിള്‍സ് ടീം രോഹന് കപൂറും സിക്കി റെഡ്ഡിയും ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: