വൈക്കം: ടി.വി.പുരം പഞ്ചായത്തില്‍ വഴി അരികില്‍ അനധികൃത ഇറച്ചിക്കച്ചവടം വ്യാപകമാവുന്നു.വൈക്കം താലൂക്കിലെ ഏറ്റവും കൂടുതല്‍ ഇറച്ചിക്കച്ചവടം നടക്കുന്ന ടി.വി പുരം പഞ്ചായത്തില്‍ വഴിയോരത്ത് നടത്തുന്ന അനധികൃത ഇറച്ചി കച്ചവടത്തിനെതിരെ പ്രതിഷേധം വ്യാപകമായി. ലൈസന്‍സില്ലാതെ നടത്തുന്ന കച്ചവടം മൂലം പഞ്ചായത്തിന് ലഭിക്കേണ്ട ലൈസന്‍സ് ഫീസ് ഇനത്തില്‍ വന്‍തുകയാണ് നഷ്ടമാകുന്നത്.
ഞായറാഴ്ച ദിവസങ്ങളില്‍ നടക്കുന്ന കച്ചവടമായതിനാല്‍ അധികൃതരുടെ ഭാഗത്തുനിന്നുളള നടപടി ഉണ്ടാകുന്നില്ല എന്നത് കച്ചവടം നടത്തുന്നവര്‍ക്ക് സഹായകമാകുന്നു. പൊതുവഴിയുടെ സമീപത്ത് യാതൊരു മറയുമില്ലാത്ത രീതിയിലാണ് കച്ചവടം നടത്തുന്നത്. പലപ്പോഴും ഇറച്ചിയുടെ വോസ്റ്റ് വഴിയരികിയില്‍ ഉപേക്ഷിക്കുന്നതും തെരുവുനായുടെ ശല്യം വര്‍ദ്ധിക്കുവാന്‍ കാരണമാകുന്നു. കശാപ്പിനുപയോഗിക്കുന്ന മൃഗത്തെ മൃഗഡോക്ടര്‍ പരിശോധിച്ച് രോഗമില്ലെന്ന സര്‍ട്ടിഫിക്കറ്റ് നല്കിയാല് മാത്രമെ കശാപ്പ് ചെയ്യാന്‍ പാടുള്ളു. എന്നാല്‍ ടി.വി പുരം പഞ്ചായത്തില്‍ ഒരാളും മൃഗഡോക്ടറെ കൊണ്ടു പരിശോധന നടത്തിയിട്ടില്ല.
ഇറച്ചിക്ക് തൂക്കം കിട്ടാന്‍ മാരകമായ മരുന്നുകള്‍ മൃഗങ്ങളില്‍ കുത്തിവെയ്ക്കുന്നതായി പരാതിയുണ്ട്. 500 കിലോയിലധികം ഇറച്ചി ഞായറാഴ്ച മാത്രം നടക്കുന്നുണ്ട്. അധികൃതരുടെ അടിയന്തിരശ്രദ്ധ ഇക്കാര്യത്തില്‍ ആവശ്യമാണെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: