ദേവാത്മാ ഹിമാലയ പ്രദേശത്ത് മഞ്ഞ് കൊണ്ട് മൂടപ്പെട്ട മിക്കകൊടുമുടികളുടെയും ഉയരം സമുദ്രനിരപ്പില്‍ നിന്ന് ഇപ്രകാരമാണ്: ഗംഗോത്രി 10500 അടി, ഗോമുഖം 12770 അടി, മേരുശിഖരം 21050 അടി, സതോപന്ഥശിഖരം 23213 അടി, കേദാരനാഥശിഖരം 22077 അടി, സുമേരു ശിഖരം 20700 അടി, സ്വര്‍ഗ്ഗാരോഹണ ശിഖരം 23880 അടി, ചന്ദ്രപര്വ്വതം 22070 അടി, നീലകണ്ഠ ശിഖരം 21640 അടി. ഇനിയും എത്രയോ കൊടുമുടികള്‍ ആ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നു. അവയുടെ ഉയരവും ഏറെക്കുറെ ഇതിന് സമാനമാണ്.
കുറച്ചുവര്‍ഷം മുമ്പ് ഹിമാലയത്തിന്റെ 22000 ഉയരത്തിലുള്ള പര്‍വ്വത കൊടുമുടിയില്‍ ഒരു സംഘം പര്വ്വതാരോഹികള് പോയിരുന്നു. അതില്‍ 13 യാത്രക്കാര്‍ ഉണ്ടായിരുന്നു. ഇവരുടെ ആവശ്യത്തിലേക്ക് 18 ടണ്‍ സാധനസാമഗ്രികള്‍ കൂടെ കൊണ്ടു പോകേണ്ട ആവശ്യം ഉണ്ടായി. ഇത് ചുമക്കുവാനായി 650 ചുമട്ടുകാരും വഴികാട്ടികളായി ഷെര്‍പ്പകളും കൂടെപോയി. കാലാകാലങ്ങളില്‍ ഇങ്ങനെയുള്ള പര്വ്വതാരോഹികളുടെ സംഘം ലോകത്തിന്റെ വിവിധസ്ഥലങ്ങളില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്നു. അവരില്‍ അധികം പേരും വിജയിച്ചു. പക്ഷെ അവരില്‍ പെട്ട ചില അംഗങ്ങള്‍ക്കു പ്രാണന് വെടിയേണ്ടിവന്നതിനാല് ചിലര്‍ക്ക് കഷ്ടപ്പാടുകള്‍ സഹിച്ച് തിരിച്ചുപോരേണ്ടി വന്നു.
പര്വ്വതാരോഹികള് ഇത്രയും അപായം നിറഞ്ഞകാര്യം എന്തിനാണ് ചെയ്യുന്നത്? മറ്റുള്ളവരെക്കാള്‍ തങ്ങള്‍ ബലിഷ്ഠരും സാഹസികരും യോഗ്യരും ആണെന്ന് തെളിയിച്ചു വലിപ്പം കാണിക്കുക എന്നതു മാത്രമാണ് ഇതിന്റെ മൗലികമായ ഉദ്ദേശമായി കാണപ്പെടുന്നത്. ഏതുകാര്യമാണോ മറ്റുള്ളവര്‍ക്ക് ചെയ്യുവാന്‍ സാധിക്കാത്തത്, ആ കാര്യം ചെയ്ത് ആളുകളെ ആശ്ചര്യചകിതരാക്കുകയാണ് അവര്‍ ചെയ്യുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിശിഷ്ടരായ ആളുകളുടെ നിരയില്‍ ഇരുന്ന് യശസ്സ് നേടുകയും ചെയ്യുന്നു. പര്‍വ്വതപ്രദേശത്തെ അന്തരീക്ഷത്തില്‍ തുടര്‍ച്ചയായി കുറച്ചുദിവസം കഴിച്ചുകൂട്ടുന്നത് ആരോഗ്യവര്‍ദ്ധനവിന് സഹായകമായേക്കാം. വിചിത്രമായ കാഴ്ചകള്‍ കാണുമ്പോള്‍ കലാപരമായ വീക്ഷണം ഉദിക്കുന്നു. ഉയര്‍ന്നസ്ഥലങ്ങളില്‍ ഓക്സിജന്റെ കുറവുണ്ടെങ്കിലും മനോബലം കൊണ്ട് ഈ കുറവിനെ നികത്തുക എപ്രകാരമാണ് സാധിക്കുന്നത് എന്ന യാഥാര്‍ത്ഥ്യം തെളിയിക്കപ്പെടുന്നു. പര്‍വ്വതാരോഹണം മാത്രം ഉദ്ദേശിക്കുന്നവര്‍ക്ക് അതിന്റെ പ്രയോജനം മാത്രമേ ലഭിക്കുന്നുണ്ടാവൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: