ബെംഗളൂരു: 3ഡി പ്രിന്റിംഗ് ടെക്നോളജി ഉപയോഗിച്ച് പ്രിന്റ് ചെയ്തെടുത്ത ഇന്ത്യയിലെ ആദ്യത്തെ പോസ്റ്റോഫീസ് ബെംഗളൂരുവില്‍ പ്രവര്‍ത്തനം തുടങ്ങി. 1201 ചതുരശ്രയടി പോസ്റ്റോഫീസ് 3ഡി പ്രിന്റിംഗ് ടെക്നോളജിയില്‍ പണിത് തീര്‍ത്തത് 45 ദിവസം കൊണ്ടാണ്. സാധാരണ കെട്ടിടനിര്‍മ്മാണ രീതി ഉപയോഗിച്ചാല്‍ ആറ് മാസം മുതല്‍ എട്ട് മാസം വരെ സമയമെടുക്കും. നിര്മ്മാണച്ചെലവാണെങ്കില് 30 ശതമാനത്തോളം കുറവുമാണ്
ആത്മനിർഭർ ഭാരതത്തിന്റെ ചൈതന്യം!
🇮🇳ഇന്ത്യയിലെ ആദ്യത്തെ 3D പ്രിന്റഡ് പോസ്റ്റ് ഓഫീസ്.
📍കേംബ്രിഡ്ജ് ലേഔട്ട്, ബെംഗളൂരു pic.twitter.com/0P62DUDam5— Adv R.S.RAJEEV (@Advrsrajeev) August 18, 2023
കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ആദ്യ 3-ഡിയില്‍ പ്രിന്റ് ചെയ്ത പോസ്റ്റോഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബെംഗളൂരുവിലെ കേംബ്രിഡ്ജ് ലേ ഔട്ടിലാണ് 1201 ചതുരശ്ര അടയില്‍ നിര്‍മ്മിച്ച പോസ്റ്റോഫീസ് പ്രവര്‍ത്തനം തുടങ്ങിയത്.
ഐഐടി മദ്രാസിന്റെ മാര്ഗ്ഗനിര്ദേശത്തില് ലാഴ്സസണ് ആന്റ് ടൂബ്രോ (എല്‍ ആന്റ് ടി) ആണ് പ്രവര്‍ത്തനം തുടങ്ങിയത്. വികസനത്തിന്റെ ആവേശം, സ്വന്തം സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിന്റെ ആവേശം, മുന്‍പ് അസാധ്യമാണെന്ന് കരുതിയിരുന്ന കാര്യങ്ങള്‍ ചെയ്യുന്നതിന്റെ ആവേശം….അതാണ് ഈ കാലത്തെ നിര്‍വ്വചിക്കുന്നത് ഉദ്ഘാടനത്തിന് ശേഷം റെയില്‍, കമ്മ്യൂണിക്കേഷന്‍, ഇലക്ട്രോണിക്സ്, ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
Every Indian would be proud to see India's first 3D printed Post Office at Cambridge Layout, Bengaluru. A testament to our nation's innovation and progress, it also embodies the spirit of a self-reliant India. Compliments to those who have worked hard in ensuring the Post… pic.twitter.com/Y4TrW4nEhZ
— Narendra Modi (@narendramodi) August 18, 2023
നമ്മുടെ രാജ്യത്തിന്റെ നവീനതയുടെയും പുരോഗതിയുടെയും തെളിവാണിത്…അത് സ്വയം പര്യാപ്ത ഇന്ത്യയുടെ ആത്മാവിനെ പ്രതിനിധീകരിക്കുന്നു. ഓരോ ഇന്ത്യക്കാരനും ഈ 3ഡിയില്‍ പ്രിന്റ് ചെയ്തെടുത്ത ബെംഗളൂരുവിലെ പോസ്റ്റോഫീസ് കണ്ടാല്‍ അഭിമാനിയ്ക്കും. നരേന്ദ്രമോദി എക്സില്‍ കുറിച്ചു.
3ഡി പ്രിന്റിംഗ് വഴി 45 ദിവസത്തിനുള്ളിലാണ് ഈ പോസ്റ്റോഫീസ് നിര്‍മ്മിച്ചത്. നേരത്തെ അംഗീകരിച്ച ഡിസൈന്‍ അനുസരിച്ച് പ്രത്യേക ഗ്രേഡിലുള്ള കോണ്‍ക്രീറ്റ് ഉപയോഗിച്ചാണ് പോസ്റ്റോഫീസ് നിര്‍മ്മിച്ചത്. ഇതിന്റെ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. സാധാരണ രീതിയില്‍ ഇതുപോലെ ഒരു പോസ്റ്റോഫീസ് നിര്‍മ്മിക്കാന്‍ ആറ് മാസം വരെ എടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: