കഞ്ചിക്കോട്: കിണര്‍ സ്റ്റോപ്പ് മുതല്‍ വാളയാര്‍ വരെയുള്ള നാഷണല്‍ ഹൈവേയോടു ചേര്‍ന്ന റോഡരികുകള്‍ കാടുമൂടിക്കിടക്കുന്നു. ഈ കാടുകള്‍ വെട്ടിത്തെളിച്ചിട്ട് വര്‍ഷങ്ങളായെന്നു വേണം കരുതാന്‍. വന്യമൃഗങ്ങള്‍ ഒളിച്ചിരുന്നാല്‍ പോലും കാണാന്‍ പറ്റാത്ത വിധത്തില്‍ കാടുകള്‍ വളര്‍ന്നു പന്തലിച്ചിട്ടും അധികൃതര്‍ ശ്രദ്ധിക്കുന്നില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
റോഡരികിലേക്കു വളര്‍ന്നിറങ്ങിയ കാടും മുള്വള്ളികളും വാഹന യാത്രക്കാരുടെ ദേഹത്തു തട്ടി അപകടമു ണ്ടാകുന്നതും പതിവാണ്. പൊന്തക്കാടുകള്‍ വെട്ടിത്തെളിക്കാതിരിക്കുന്നത് പലര്‍ക്കും മാലിന്യങ്ങള്‍ തള്ളുന്നതിന് സഹായകമാകുന്നതായും പരാതിയുണ്ട്. അന്തര്‍ സംസ്ഥാന റോഡുകളുടെ നിര്‍മാണം, സുരക്ഷിതത്വം സംബന്ധിച്ച ചുമതലകള്‍ നിറവേറ്റേണ്ടത് നാഷണല്‍ ഹൈവേ അതോറിറ്റിയാണ്. നാട്ടുകാര്‍ ഹൈവേ അധികൃതരുടെയും പഞ്ചായത്തിന്റെയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നുവെങ്കിലും റോഡരികിലെ കാടുകള്‍ വെട്ടിത്തെളിച്ചു വൃത്തിയാക്കുന്നതില്‍ ഇതുവരെയും നടപടി സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: