ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ചരമവാര്‍ഷിക ദിനമായ ഇന്ന് സദൈവ് അടലില്‍ രാഷ്‌ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, വൈസ് പ്രസിഡന്റ് ജഗ്ദീപ് ധന്‍ഖര്‍ എന്നിവര്‍ പുഷ്പാര്‍ച്ചന നടത്തി. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ്, നിതിന്‍ ഗഡ്കരി, അനുരാഗ് സിംഗ് താക്കൂര്‍, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവരും മറ്റ് പ്രമുഖ നേതാക്കളും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റില്‍, അടല്‍ ജിയുടെ പുണ്യ തിഥിയില്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ഇന്ത്യയിലെ 140 കോടി ജനങ്ങള്‍ക്കൊപ്പം താനും ചേരുന്നുവെന്ന് കുറിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നിന്ന് ഇന്ത്യ വളരെയധികം പ്രയോജനം നേടിയെന്നും നമ്മുടെ രാജ്യത്തിന്റെ പുരോഗതിയെ ഉത്തേജിപ്പിക്കുന്നതിനും വിശാലമായ മേഖലകളിലൂടെ അതിനെ 21-ാം നൂറ്റാണ്ടിലേക്ക് കൊണ്ടുപോകുന്നതിലും നിര്‍ണായക പങ്ക് വഹി
പ്രത്യയശാസ്ത്രത്തിലും തത്വങ്ങളിലും അധിഷ്ഠിതമായ രാഷ്‌ട്രീയത്തിന്റെ ഉയര്‍ന്ന നിലവാരം അടല്‍ ജി സ്ഥാപിച്ചു.ഒരു വശത്ത് സദ്ഭരണത്തിന് അടിത്തറയിട്ട അദ്ദേഹം മറുവശത്ത് പൊഖ്റാനില്‍ നിന്ന് ഇന്ത്യയുടെ സാധ്യതകളെ ലോകത്തിന് മുഴുവന്‍ പരിചയപ്പെടുത്തി- മുമ്പ് ട്വിറ്റര്‍ എന്നറിയപ്പെട്ടിരുന്ന മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമായ എക്‌സിലെ സന്ദേശത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു,ഇന്ത്യയില്‍ ഒരു പുതിയ രാഷ്‌ട്രീയ യുഗത്തിനാണ് അദ്ദേഹം തുടക്കമിട്ടതെന്നും പാവപ്പെട്ടവരുടെ ക്ഷേമത്തിനായുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണം എപ്പോഴും നമ്മുടെ വഴി തുറക്കുമെന്നും ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ പറഞ്ഞു.
അടല്‍ ബിഹാരി വാജ്പേയി ബി ജെ പി പ്രവര്‍ത്തകരുടെ പ്രചോദനവും സേവനത്തിന്റെയും സദ്ഭരണത്തിന്റെയും വഴികാട്ടിയുമായിരുന്നുവെന്ന് നദ്ദ പറഞ്ഞു. രാജ്യത്തിന്റെ പത്താമത്തെ പ്രധാനമന്ത്രിയായ വാജ്പേയി ദീര്‍ഘനാളത്തെ അസുഖത്തെത്തുടര്‍ന്ന് 2018 ഓഗസ്റ്റ് 16-നാണ് അന്തരിച്ചത്. 1996 മുതല്‍ 2004 വരെ നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് (എന്‍ഡിഎ) സര്‍ക്കാരിനെ നയിച്ച വാജ്പേയി ഇന്ത്യയുടെ പ്രധാനമന്ത്രിയായ ആദ്യ ബിജെപി നേതാവാണ്.
ലോക്സഭയിലേക്ക് ഒമ്പത് തവണയും രാജ്യസഭയിലേക്ക് രണ്ടുതവണയും തിരഞ്ഞെടുക്കപ്പെട്ടു. 2014ല്‍ അധികാരത്തിലെത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി, വാജ്പേയിയുടെ ജന്മദിനമായ ഡിസംബര്‍ 25 സദ്ഭരണ ദിനമായി പ്രഖ്യാപിച്ചിരുന്നു. വാജ്‌പേയിക്ക് ഭാരതരത്നയും പത്മവിഭൂഷണും നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: