നിഹാരിക എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ വെങ്കട് ബൊയാനപ്പള്ളി നിര്‍മിക്കുകയും സൈലേഷ് കോലാനുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘സൈന്ധവ്’ എന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് ഒരുങ്ങുന്നത്. ശ്യാം സിങ് റോയ് എന്ന ചിത്രത്തിലൂടെ സിനിമയോടുള്ള തന്റെ സ്നേഹം വെങ്കട് ബൊയാനപ്പള്ളി കാണിക്കുകയും ചെയ്തിരുന്നു.
വെങ്കടേഷിന്റെ 75ആം ചിത്രമായി ഒരുങ്ങുന്ന സൈന്ധവ് യാതൊരു കോമ്പ്രോമൈസ് ഇല്ലാതെയാണ് ഷൂട്ടിങ്ങ് നടക്കുന്നത്. വളരെ ഇമോഷണല്‍ ആയുള്ള ക്ലൈമാക്സ് രംഗം 16 ദിവസങ്ങള്‍ കൊണ്ട് ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കി. എട്ടു പ്രധാനപ്പെട്ട താരങ്ങളാണ് ഈ ഷെഡ്യുളില്‍ അഭിനയിച്ചത്. രാം ലക്ഷ്മണ് മാസ്റ്ററുടെ നേതൃത്വത്തില്‍ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിച്ചു. വെങ്കടേഷിന്റെ സിനിമ കരിയറിലെ ഏറ്റവും ചിലവേറിയ ക്ലൈമാക്സ് രംഗമാണ് ചിത്രീകരിച്ചത്. ചിത്രം വരുന്ന രീതിയില്‍ അണിയറപ്രവര്‍ത്തകര്‍ സന്തോഷത്തിലാണ്.
നവാസുദിന്‍ സിദ്ദിഖി, ശ്രദ്ധ ശ്രീനാഥ്, റൂഹാനി ശര്‍മ്മ, ആന്‍ഡ്രിയ ജെറീമിയ, സാറ തുടങ്ങിയ പ്രധാന താരങ്ങളെയല്ലാം പരിചയപ്പെടുത്തിയിരുന്നു. പാന്‍ ഇന്ത്യന്‍ റിലീസായി ഒരുങ്ങുന്ന ചിത്രം തെലുഗു, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ഒരുങ്ങുന്നത്. മ്യുസിക് സന്തോഷ് നാരായണന്, സഹ നിര്‍മാതാവ് കിഷോര്‍ തല്ലുര്‍, ക്യാമറ എസ് മണികണ്ഠന്, എഡിറ്റര്‍ ഗാരി ബി എച് , പ്രൊഡക്ഷന്‍ ഡിസൈനര്‍ അവിനാശ് കൊല്ല, വിഎഫ്എക്സ് സൂപ്പര്‍വൈസര്‍ പ്രവീണ്‍. ഡിസംബര്‍ 22 ക്രിസ്മസ് ആഴ്ചയില്‍ ചിത്രം തീയേറ്ററുകളിലെത്തും. ശബരിയാണ് പിആര്‍ഒ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: