ഒട്ടാവ: കാനഡയില്‍ വീണ്ടും ഹിന്ദു ക്ഷേത്രം ഖാലിസ്ഥാന്‍ ഭീകരര്‍ തകര്‍ത്തു. ശനിയാഴ്ച രാത്രി കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലാണ് സംഭവം.
ക്ഷേത്രം തകര്‍ത്ത ശേഷം ഖാലിസ്ഥാന്‍ ഭീകരന് ഹര്‍ദീപ് സിങ് നിജാറിന്റെ ഫോട്ടോയുള്ള പോസ്റ്ററും വാതിലില്‍ പതിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂണ്‍ 18ന് ഭീകരന് ഹര്‍ദീപ് സിങ് നിജാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നില്‍ ഇന്ത്യയാണെന്ന് ആരോപിച്ചായിരുന്നു ക്ഷേത്രത്തിനു നേരെ അക്രമം നടത്തിയത്. കാനഡയില്‍ ക്ഷേത്രങ്ങള്‍ക്കുനേരെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്. കഴിഞ്ഞ ജനുവരിയിലും ഏപ്രിലിലും ബ്രാംപ്റ്റണിലും ഒണ്ടാറിയോയിലും ക്ഷേത്രങ്ങള്‍ തകര്‍ത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: