എരുമപ്പെട്ടി: കടങ്ങോട് കരിങ്കല്‍ ക്വാറിയില്‍ അനധികൃത കരിങ്കല്‍ ഖനനത്തിലേര്‍പ്പെട്ട ലോറികളും യന്ത്രങ്ങളും പിടിച്ചെടുത്തു. സ്പെഷല്‍ ബ്രാഞ്ചിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യന്ത്രം ഉപയോഗിച്ച് കരിങ്കല്ല് പൊട്ടിക്കുന്നതായി കണ്ടെത്തിയത്. വെള്ളറക്കാടുള്ള സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഖനനം അവസാനിപ്പിച്ച പഴയ ക്വാറിയില്‍ നിന്ന് കുറച്ച് ദിവസങ്ങളായി അനുമതിയില്ലാതെ രഹസ്യമായി കരിങ്കല്ല് പൊട്ടിച്ച് കയറ്റിയയച്ചിരുന്നു.
പാറ പൊട്ടിക്കാന്‍ ഉപയോഗിച്ച കമ്പ്രസര്‍, ട്രാക്ടര്‍, ടോറസ് ലോറി എന്നിവ പോലീസ് പിടിച്ചെടുത്തു. ഏറ്റവും കൂടുതല്‍ കരിങ്കല്‍ ക്രഷറുകള്‍ പ്രവര്‍ത്തിച്ചിരുന്ന പ്രദേശമാണ് കടങ്ങോട്. നിരോധനം കാരണം എല്ലാ ക്രഷറുകളും അടച്ച്പൂട്ടിയിരിക്കയാണ്. എരുമപ്പെട്ടി എസ്ഐ അനുദാസ്, സുബിന്, സഗുണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് വാഹനങ്ങള്‍ പിടിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: