ന്യൂദല്‍ഹി: ചൈനയ്ക്ക് തിരിച്ചടി നല്‍കാനാണ് കഴിഞ്ഞ ദിവസം മോദി സര്‍ക്കാര്‍ ലാപ് ടോപ് ഇറക്കുമതി നിരോധിച്ചത്. പക്ഷെ ചൈനയുടെ അജണ്ട നടപ്പാക്കുന്ന പ്രതിപക്ഷവും എന്‍ജിഒകളും സമൂഹമാധ്യമങ്ങളില്‍ അഴിച്ചുവിട്ട വിമര്‍ശനം മോദി അംബാനിയെ സംരക്ഷിക്കാനാണ് അത് ചെയ്തത് എന്നാണ്. ഈയിടെ അംബാനി ലാപ് ടോപ് വിപണിയില്‍ ഇറക്കിയതും ഈ പ്രചാരണം സത്യമാണെന്ന് തോന്നിക്കാന്‍ കാരണവുമായി.
വാസ്തവത്തില്‍ മോദി സര്‍ക്കാരിന്റെ വലിയ അജണ്ടയുടെ ഭാഗമായാണ് ലാപ് ടോപ് ഇറക്കുമതി നിരോധിച്ചത്. ഇന്ത്യയില്‍ വില്പന നടത്താന്‍ ലൈസന്‍സുള്ള കമ്പനികള്‍ക്ക് മാത്രമേ ലാപ് ടോപുകള്‍ വില്ക്കാന് സാധിക്കൂ. ചൈനയില്‍ നിന്നുള്ള ഒരു കമ്പനിയ്ക്കും ഇന്ത്യയില്‍ ലാപ് ടോപ് വില്ക്കാന് മോദി സര്‍ക്കാര്‍ അനുമതി നല്‍കുന്നില്ല. പിന്നെ ടെസ്റ്റിങ്ങ് ആവശ്യങ്ങള്‍ക്കുള്ള ലാപ് ടോപുകള്‍ മാത്രമേ ഇറക്കുമതി ചെയ്യാന്‍ കഴിയൂ. ലക്ഷ്യം ചൈനയെ അടിക്കുക എന്നത് തന്നെ. ചൈനയില്‍ നിന്നാണ് ഇന്ത്യയിലേക്ക് നല്ലൊരു പങ്ക് ലാപ് ടോപുകള്‍ എത്തുന്നത്.
ക്ഷാമം നേരിടുക അല്പകാലത്തേക്ക് മാത്രം
ചൈനയില്‍ നിന്നുള്ള കമ്പനിയായ ലെനോവോയുടെ നിര്‍മ്മാണവും അസംബ്ലിങ്ങും ഇന്ത്യയില്‍ നടക്കുന്നുണ്ട്. എന്നാല്‍ ആപ്പിള്‍, സാംസങ്ങ്, ഷവോമി, റിയല്‍മി, അസുസ്, എയ്സര്‍ എന്നീ ലാപ് ടോപുകള്‍ വരുന്നത് വിദേശത്ത് നിന്ന് നേരിട്ടാണ് എത്തുന്നത്. അതിനാല്‍ നിരോധനത്തിന്റെ ആദ്യമാസങ്ങള്‍ അല്പം ബുദ്ധിമുട്ടാകും. നേരത്തെ വിദേശത്ത് നിന്നുള്ള മൊബൈല്‍ ഇറക്കുമതിയിലും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. പക്ഷെ അന്ന് ഇന്ത്യയ്ക്ക് പ്രശ്നമുണ്ടായില്ല. കാരണം ഒട്ടുമിക്ക മൊബൈല്‍ ഫോണുകളുടെയും നിര്‍മ്മാണവും അസംബ്ലിങ്ങും ഇന്ത്യയില്‍ നടക്കുന്നതിനാലാണത്.
അംബാനിയ്ക്ക് വേണ്ടിയെന്നത് നുണപ്രചരണം
അംബാനി ഈയിടെ ഒരു ലാപ് ടോപ് പുറത്തിറക്കിയിരുന്നു. ജിയോ ബുക്ക്. ഈ ലാപ് ടോപും നിര്‍മ്മിക്കുന്നത് ചൈനയില്‍ തന്നെയാണ്. 20000 രൂപയില്‍ താഴെയേ വിലയുള്ളൂ. പ്രധാനമായും വിദ്യാഭ്യാസ മേഖലയെ ലക്ഷ്യം വെച്ചാണ് അംബാനി ജിയോ ബുക്ക് ഇറക്കിയത്. പക്ഷെ അംബാനിയ്ക്ക് പോലും അഞ്ച് ലക്ഷം ജിയോബുക്ക് ഒന്നിച്ച് ഇറക്കുമതി ചെയ്യണമെങ്കില്‍ ലൈസന്‍സ് എടുക്കണം എന്നതാണ് അവസ്ഥ. ഇതൊന്നും മനസ്സിലാക്കാതെയാണ് അംബാനിക്ക് വേണ്ടിയാണ് മോദി ലാപ് ടോപ് ഇറക്കുമതി നിരോധിച്ചത് എന്ന മട്ടിലാണ് സമൂഹമാധ്യമങ്ങളില്‍ മോദി വിരോധികള്‍ പ്രചാരണം അഴിച്ചുവിട്ടത്.
ചൈനീസ് ബ്രാന്‍ഡുകള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി മോദി
ചൈനയുടെ ഉല്പന്നങ്ങള്ക്ക് മേല്‍ ഇന്ത്യയില്‍ നിന്നും സമ്മര്‍ദ്ദം ചെലുത്തുക എന്നതാണ് മോദി ഉദ്ദേശിക്കുന്നത്. ഇതില്‍ ആഗോള ഭൗമരാഷ്ട്രീയവും അടങ്ങിയിരിക്കുന്നു. ഇന്ത്യയില്‍ അതിവിപുലമായി സാന്നിധ്യം വര്‍ധിപ്പിക്കുന്ന സാംസങ്ങിനും ആപ്പിളിനും ഇന്ത്യയുടെ തീരുമാനം ഗുണകരമാവും. ചൈനീസ് കമ്പനിയായ ഷവോമി ഇപ്പോഴേ ഇഡിയുടെ നോട്ടപ്പുള്ളിയാണ്. നികുതിവെട്ടിപ്പ് കേസിലാണ് ഇഡി പിടിമുറുക്കിയിരിക്കുന്നത്. ആപ്പിള്‍ വൈകാതെ അവരുടെ മുഴുവന്‍ ഉല്പാദനവും ഇന്ത്യയിലേക്ക് മാറ്റിയേക്കും. സാംസങ്ങ് നോയിഡയില്‍ അവരുടെ മൊബൈല്‍ നിര്‍മ്മാണ ഫാക്ടറി ആരംഭിച്ചുകഴിഞ്ഞു. ഒപ്പം ഇന്ത്യയിലെ ആഭ്യന്തര ഉല്പാദകരെ വളര്‍ത്തിക്കൊണ്ടുവരികയും ചെയ്യും. എന്തായാലും ലാപ് ടോപ് നിരോധനത്തിന്റെ ലക്ഷ്യം ചൈനയും ചൈനയുടെ ഉല്പന്നങ്ങളും തന്നെ. ഇപ്പോള്‍ തന്നെ കയറ്റുമതിയില്‍ വന്‍ പ്രതിസന്ധി നേരിടുകയാണ് ചൈന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: