അഗർത്തല: ബംഗ്ലാദേശില്‍ നിന്നും രോഹിംഗ്യ മുസ്ലിങ്ങള്‍ ഇന്ത്യയിലേക്ക് കടക്കുന്നതിന് ത്രിപുരയെ ഇടനാഴിയായി ഉപയോഗിക്കുന്നതായി കണ്ടെത്തിയതോടെ അവിടെ ശക്തമായ നീക്കങ്ങളുമായി ബിജെപി സര്‍ക്കാര്‍. കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെയാണ് രോഹിംഗ്യകളുടെ പ്രവേശനം തടയാന്‍ ഡ്രോണ്‍ നിരീക്ഷണമുള്‍പ്പെടെ നടത്തുന്നത്. ഈ വര്‍ഷം ഇതുവരെ 52 രോഹിംഗ്യകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ത്രിപുരയിലെ ഉനക്കോട്ടി ജില്ലയിലൂടെയാണ് രോഹിംഗ്യകള്‍ ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്ക് കടക്കുന്നതെന്ന് കണ്ടെത്തി. മ്യാന്മറില് നിന്നും അഭയാര്‍ത്ഥികളായി ബംഗ്ലാദേശിലേക്ക് എത്തിയവരാണ് രോഹിംഗ്യ മുസ്ലിങ്ങള്‍. നദിയിലെ വെള്ളപ്പൊക്കത്തെ തുടർന്ന് ബംഗ്ലാദേശ് അതിര്‍ത്തികൂടിയായ ഉനക്കോട്ടിയില്‍ സ്ഥാപിച്ചിട്ടുള്ള കമ്പി വേലി നദിയിലേക്ക് വീണു. ഇതോടെ കമ്പിവേലിക്ക് കേടുപാടുകൾ പറ്റി. ഈ അവസരം ഉപയോഗിച്ചാണ് നദിയിലൂടെ നൂഴഞ്ഞു കയറ്റം നടക്കുന്നത്. ത്രിപുരയിലെ ഉനക്കോട്ടി ജില്ലയിലുള്ള ചിലര്‍ അഭയാര്‍ത്ഥികള്‍ക്ക് സഹായം നല്കാന് ബംഗ്ലാദേശ് സിംകാര്‍ഡ് ഉപയോഗിച്ച് ഇവരുമായി ബന്ധപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അതിര്‍ത്തി രക്ഷാസേനയും ത്രിപുരപൊലീസും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ത്രിപുര മുഖ്യമന്ത്രി മണിക് സാഹ.
യുദ്ധകാലാടിസ്ഥാനത്തിൽ ഇവരുടെ നുഴഞ്ഞു കയറ്റം അവസാനിപ്പിക്കും. അതിര്‍ത്തിയിലൂടെ മയക്കമരുന്നു കടത്തും നടക്കുന്നുണ്ട്. ത്രിപുരയെ മയക്കമരുന്ന് മുക്തമാക്കാനും സത്വര നടപടികള്‍ എടുത്തുവരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ അസംമുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മയും ത്രിപുരയിലൂടെ രോഹിംഗ്യകള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറുന്നതായി ആരോപിച്ചിരുന്നു.
ഇന്ത്യയിലെ കലാപങ്ങള്‍ക്ക് രോഹിംഗ്യകളെ ഉപയോഗിക്കുന്നു
ഇന്ത്യയില്‍ ഈയിടെ നടന്ന പല കലാപങ്ങള്‍ക്കു പിന്നിലും ചില ശക്തികള്‍ രോഹിംഗ്യകളെ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മണിപ്പൂരിലും ഹരിയാനയിലെ നൂഹിലും കുറച്ചുനാള്‍ മുന്‍പ് ദല്‍ഹിയില്‍ പൗരത്വബില്ലിനെതിരെ നടന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി അഴിച്ചുവിട്ട ഹിന്ദുവിരുദ്ധ കലാപത്തിലും രോഹിംഗ്യകളെ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. നിഷ്ഠുരതയ്ക്കും മനുഷ്യത്വമില്ലായ്മയ്ക്കും പേരുകേട്ട രോഹിംഗ്യകള്‍ക്ക് കൊലയും കൊള്ളയും പുത്തരിയല്ല. മ്യാന്മറിലെ പട്ടാളത്തിന്റെ ക്രൂരതകള്‍ അനുഭവിച്ച് വളര്‍ന്ന അവരെ ഇന്ത്യയിലെ ചില രാഷ്ട്രീയ ശക്തികള്‍ മോദി സര്‍ക്കാരിനെതിരെ ഉപയോഗിക്കുന്നതായും ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യയിലെ പല നഗരങ്ങളിലും പാതയോരങ്ങളില്‍ രോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ താമസിക്കുന്നുണ്ട്. ഇവരെ തിരിച്ചയക്കാനുള്ള നടപടികള്‍ മോദി സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ്. യുപി സര്‍ക്കാര്‍ ഈയിടെ 9000ല്‍ പരം രോഹിംഗ്യകള്‍ അനധികൃത കുടിയേറ്റക്കാരായി കണ്ടെത്തി. ഇവരെ തിരിച്ചയക്കാനുള്ള നടപടികള്‍ യോഗി സര്‍ക്കാര്‍ സ്വീകരിച്ച് തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: