തിരുവനന്തപുരം: മുസ്ലീം വോട്ട് കിട്ടാന്‍ ഹിന്ദു വിശ്വാസത്തെ സിപിഎം നേതാക്കള്‍ താറടിക്കുന്നുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി. സുധീര്‍. ഐഎസ് തീവ്രവാദികള്‍ പോലും പറയാത്ത വര്‍ഗീയതയാണ് നേതാക്കള്‍ പറയുന്നത്. ഗണപതി ഭഗവാനെ അവഹേളിച്ച സ്പീക്കര്‍ ഷംസീര്‍ മാപ്പ് പറയണം എന്നാവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്നേ വരെ കണ്ടിട്ടില്ലാത്ത വര്‍ഗ്ഗീയ ധ്രുവീകരണത്തിലേക്ക് കേരളത്തെ സിപിഎം കൊണ്ടുപോവുകയാണ്. ഗണപതി നിന്ദ നടത്തിയ ഷംസീര്‍ മാപ്പ് പറയണമെന്ന് ഹിന്ദു സമൂഹം ആവശ്യപ്പെട്ടിട്ടും അതിന് തയാറായില്ല. എന്നാല്‍ ബാങ്ക് വിളിയെക്കുറിച്ച് നടത്തിയ പരാമര്‍ശം ആരും പറയാതെ തന്നെ മന്ത്രി സജി ചെറിയാന് പിന്‍വലിച്ച് മാപ്പ് പറഞ്ഞു. മുസ്ലീം തീവ്രവാദികളുടെ കൈയടി നേടാനും വരാന്‍ പോകുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം വോട്ടുകള്‍ കിട്ടാനുമാണിത്. ഞങ്ങള്‍ വിശ്വാസികള്‍ക്കൊപ്പമാണെന്ന് ആവര്‍ത്തിച്ച് പറയുന്ന കോണ്‍ഗ്രസ് നിയമസഭയില്‍ ഗണപതി നിന്ദയെക്കുറിച്ച് ഒരക്ഷരം പോലും പറയാന്‍ തയാറാകാതെ ഹിന്ദു സമൂഹത്തെ ഒറ്റിക്കൊടുത്ത സിപിഎമ്മുമായി ധാരണയിലെത്തിയെന്നും അഡ്വ. പി. സുധീര്‍ ആരോപിച്ചു.
യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സി. ആര്. പ്രഫുല്‍ കൃഷ്ണന് അധ്യക്ഷനായി. സംസ്ഥാന ഉപാധ്യക്ഷന്‍ ബി.എല്‍. അജേഷ്, ജില്ലാ അധ്യക്ഷന്‍ ആര്. സജിത്ത്, രാമേശ്വരം ഹരി, ദീപക് മുരുകേശന്, കൈപ്പള്ളി വിഷ്ണു, ശ്രീലാല്‍, ദഷിണ, കവിതാസുബാഷ്, അനന്തു, ബിജെപി മേഖലാ ഉപാധ്യക്ഷന്‍ പി.ശിവശങ്കരന് നായര്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: