കൊച്ചി: മലയാളത്തിലെ പ്രമുഖ സംവിധായകന് സിദ്ദിഖ് ഇസ്മൈല്‍ (69) അന്തരിച്ചു. കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദേഹത്തിന്റെ നില അതീവ ഗുരുതരമായിരുന്നു. എക്മോ സംവിധാനത്തിന്റെ സഹായത്താലാണ് അദ്ദേഹത്തിന്റെ ചികിത്സ പുരോഗമിച്ചിരുന്നത്. ഇതിനിടയിലാണ് മരണം സംഭവിച്ചത്.
നാളെ രാവിലെ ഒമ്പതുമണി മുതല്‍ 12 മണിവരെ കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് വീട്ടിലേക്ക് കൊണ്ടുപോകുകയും പിന്നീട് ഏറണാക്കുളത്തെ ജുംആ മസ്ജിഡില് ഖബറടക്കും.
ന്യൂമോണിയയും കരള്‍ രോഗബാധയും കാരണം കഴിഞ്ഞ മാസം പത്തിന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയില്‍ തുടരുന്നതിനിടയിലാണ് ഇന്നലെ വൈകിട്ട് മൂന്നുമണിയോടെ അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായത്. നിരവധി സിനിമാപ്രവര്‍ത്തകര്‍ അദ്ദേഹത്തെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു.
1954 ഓഗസ്റ്റ് ഒന്നിന് കൊച്ചിയില്‍ ഇസ്മൈല്‍ ഹാജിയുടെയും സൈനബയുടെയും മകനായി ജനിച്ച സിദ്ദിഖ് ഇസ്മൈല്‍ കളമശ്ശേരി സെന്റ് പോള്‍സ് കോളേജിലെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1984 മെയ് ആറിനാണ് അദ്ദേഹം സജിതയുമായി വിവാഹം കഴിച്ചത്. സുമയ, സാറ, സുകൂണ്‍ എന്നിവരാണ് മക്കള്‍.
ചലച്ചിത്ര സംവിധായകന്, തിരക്കഥാകൃത്ത്, നടന്, നിര്‍മ്മാതാവ് എന്നീ വിവിധ മേഖല സിനിമ രംഗത്ത് അറിയപ്പെട്ട വ്യക്തിയായിരുന്നു സിദ്ദിഖ് ഇസ്മൈല്‍. നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്കൊപ്പം സിനിമയില്‍ പുതിയ പരീക്ഷണങ്ങളും കൊണ്ടുവന്ന വ്യക്തിയാണ് അദേഹം. 1989ല്‍ റാംജി റാവു സ്പീക്കിംഗ് എന്ന മലയാളം ചിത്രത്തിലൂടെയാണ് അദ്ദേഹം ആദ്യമായി സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. തിരക്കഥാകൃത്ത് എന്ന നിലയില്‍, 1986ല്‍ പപ്പന് പ്രിയപ്പെട്ട പപ്പന് എന്ന മലയാള ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. ബിഗ് ബ്രദറാണ് അവസാനമായി തിയേറ്ററുകളില്‍ എത്തിയ അദ്ദേഹത്തിന്റെ ചിത്രം.
ഫാസിലിന്റെ അസിസ്റ്റന്റ് ഡയറക്ടറായാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിച്ചത്. കൊച്ചിന് കലാഭവന്‍ ട്രൂപ്പിലെ സിദ്ദിഖിന്റെയും ലാലിന്റെയും പ്രകടനം കണ്ടാണ് അവരെ ഫാസില്‍ സിനിമയിലേക്ക് ക്ഷണിച്ചത്. സിദ്ദിഖ് പിന്നീട് ലാലുമായി ചേര്‍ന്ന് നിരവധി സിനിമകള്‍ സൃഷ്ടിച്ചു. സിദ്ദിഖ്ലാല്‍ മലയാള സിനിമയില്‍ എക്കാലത്തെയും മികച്ച ചിത്രങ്ങള്‍ കൊണ്ടുവന്ന കൂട്ടുക്കെട്ടായി. പിന്നീട് ഇരുവരും വേര്‍പിരിഞ്ഞു, സിദ്ദിഖ് തന്റെ സംവിധാന സംരംഭങ്ങളുമായി തുടരുകയായിരുന്നു. സിദ്ദിഖിന്റെ സിനിമകളെല്ലാം കോമഡി ജോണറിലുള്ളവയാണ്. തമിഴില്‍ സിദ്ധിഖിന്റെ സിനിമകള്‍ കൂടുതലും അദ്ദേഹത്തിന്റെ മലയാളം ചിത്രങ്ങളുടെ റീമേക്ക് ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: