മങ്കൊമ്പ്: സംസ്ഥാന, ജില്ലാ നേതൃത്വങ്ങള്‍ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടത്തിയിട്ടും കുട്ടനാട്ടിലെ സിപിഎമ്മില്‍ വിഭാഗീയത രൂക്ഷമായി തുടരുന്നു, ഒരു വിഭാഗം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുന്നു. സിപിഐയില്‍ അഭയം തേടാനാണ് ഇവരുടെ നീക്കം. ജനപ്രതിനിധികള്‍ അടക്കമാണ് പാര്‍ട്ടി വിടാനുള്ള കടുത്ത തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഏറെ നാളായി അണികളുടെ തമ്മിലടിയും,തെരുവിലെ ഏറ്റുമുട്ടലുകളും വരെ നടന്ന രാമങ്കരിയിലാണ് വിഭാഗീയത അതിരൂക്ഷമായി തുടരുന്നത്.
വനിതാ ജനപ്രതിനിധിയെ അപമാനിച്ച ലോക്കല്‍ കമ്മറ്റി നേതാവിനെ നേതൃത്വം സംരക്ഷിക്കുന്നതാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. വനിതാ മെമ്പര്‍ സംസ്ഥാന നേതൃത്വത്തിന് വരെ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാതെ ആരോപണവിധേയനെ സംരക്ഷിക്കുകയാണ്. വനിതാമെമ്പര്‍ ഒടുവില്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി. ഇതോടെ ഇവര്‍ക്ക് അനുകൂലമായും പ്രതികൂലമായും പാര്‍ട്ടി അണികള്‍ ചേരിതിരിഞ്ഞ് സമുഹമാദ്ധ്യമങ്ങളിലൂടെ പരസ്യമായി ഏറ്റുമുട്ടുകയാണ്.
ലോക്കല്‍ കമ്മറ്റി സെക്രട്ടറിയും, പഞ്ചായത്ത് പ്രസിഡന്റും നയിക്കുന്ന രണ്ട് വിഭാഗങ്ങള്‍ തമ്മിലാണ് ഏറ്റമുട്ടല്‍ നടക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റിനെ അനുകൂലിക്കുന്ന ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരാണ് പാര്‍ട്ടി വിടാന്‍ തയ്യാറെടുക്കുന്നതെന്നാണ് വിവരം. കാവാലം, പുളിങ്കുന്ന്, തലവടി തുടങ്ങി വിവിധ ലോക്കല്‍ കമ്മറ്റി പരിധികളിലും നേതൃത്വത്തിന്റെ സ്വജനപക്ഷപാതത്തിലും, അഴിമതിയിലും മനംനൊന്ത് പ്രവര്‍ത്തകര്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമല്ല. പലരും സിപിഎം വിട്ട് സിപിഐയില്‍ ചേക്കാറാനാണ് തയ്യാറെടുക്കുന്നത്. സിപിഐ നേതൃത്വവുമായി ചര്‍ച്ച തുടങ്ങിയതായും അറിയുന്നു.
ഏതാനും മാസങ്ങള്‍ മുന്‍പ്. പാര്‍ട്ടി പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളും കൂട്ടമായി നേതൃത്വത്തിന് രാജിക്കത്ത് നല്‍കിയിരുന്നു. മുന്നൂറോളം പ്രവര്‍ത്തകരാണ് അന്ന് രാജിഭീഷണി മുഴക്കിയത്. ജില്ലാ സെക്രട്ടറിയും, മന്ത്രി സജി ചെറിയാനും കുട്ടനാട്ടില്‍ നേരിട്ടെത്തി അസംതൃപ്തരുമായി ചര്‍ച്ച ചെയ്താണ് താല്‍ക്കാലികമായി പ്രശ്നം പരിഹരിച്ചത്. എന്നാല്‍ അന്ന് നല്കിയ ഉറപ്പുകള്‍ ഒന്നും തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: