ഗദര്‍ 2 വെളളിയാഴ്ച റിലീസ് ചെയ്യാനിരിക്കെ മുന്‍കൂര്‍ ബുക്കിംഗ് തകര്‍ത്തു മുന്നേറുകയാണ്. ഇതുവരെ 76,600 ടിക്കറ്റുകള്‍ വിറ്റഴിച്ച് മള്‍ട്ടിപ്ലക്സുകളില്‍ ചിത്രം മികച്ച ബിസിനസാണ് നടത്തിയത്.
ഉദ്ഘാടന ദിവസം പി വി ആര് ശൃംഖല 33000 ടിക്കറ്റുകള്‍ വിറ്റഴിച്ചപ്പോള്‍ ഐനോക്സ്, സിനിപോളിസ് പോലുളളവ യഥാക്രമം 25500, 18100 ടിക്കറ്റുകളാണ് വിറ്റത്. മുന്‍കൂര്‍ ബുക്കിംഗില്‍ ബുധന്‍, വ്യാഴം ദിവസങ്ങള്‍ നിര്‍ണായകമാണ്. ആദ്യ ഭാഗമൊരുക്കിയ അനില്‍ ശര്‍മ്മയാണ് ഗദര്‍ 2 സംവിധാനം ചെയ്യുന്നത്.
സണ്ണി ഡിയോളും അമീഷ പട്ടേലും തന്നെയാണ് രണ്ടാം ഭാഗത്തിലും താരാ സിംഗും സക്കീനയും ആയി എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ അടുത്തിടെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ട്രെയിലറില്‍, താരാ സിംഗ് തന്റെ മകന് ചരണ്‍ ജീത് സിംഗിനെ പാക് സൈന്യത്തില്‍ നിന്ന് രക്ഷിക്കാന്‍ അവിടെ വരെ സഞ്ചരിക്കുന്നത് കാണിക്കുന്നു. സംഭാഷണങ്ങളും സംഘട്ടന രംഗങ്ങളും കൊണ്ട് സമ്പന്നമായ ചിത്രമായിരിക്കും ഇതെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: