കൊച്ചി: ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംവിധായകന് സിദ്ധിഖിന്റെ നില അതീവ ഗുരുതരമായി തന്നെ തുടരുന്നതായി വിവരം. എക്മോ സംവിധാനത്തിന്റെ സഹായത്താലാണ് അദ്ദേഹത്തിന്റെ ചികിത്സ പുരോഗമിക്കുന്നത്. 24 മണിക്കൂറിന് ശേഷം റിവ്യൂ മീറ്റിംഗ് നടത്തി ആരോഗ്യവിവരം അറിയിക്കാമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്. കൊച്ചി അമൃത ആശുപത്രിയിലാണ് സിദ്ധിഖ് ചികിത്സയില്‍ കഴിയുന്നത്. ഇന്നു വൈകിട്ട് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരും.
ന്യൂമോണിയയും കരള്‍ രോഗബാധയും കാരണം കഴിഞ്ഞ മാസം പത്തിന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയില്‍ തുടരുന്നതിനിടയിലാണ് ഇന്നലെ വൈകിട്ട് മൂന്നുമണിയോടെ അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായത്. നിരവധി സിനിമാപ്രവര്‍ത്തകര്‍ അദ്ദേഹത്തെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: