ഡാല്ലസ്: ലയണല്‍ മെസിയുടെ ഇരട്ടഗോളിന്റെ ബലത്തില്‍ ഇന്റര്‍ മിയാമിയുടെ കുതിപ്പിന് തുടര്‍ച്ച. ഇന്നലെ നടന്ന ലീഗ്സ് കപ്പ് പ്രീക്വാര്‍ട്ടറില്‍ എഫ്സി ഡാല്ലസിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഇന്റര്‍ മിയാമി തോല്‍പ്പിച്ചു.
കളിയുടെ ആറാം മിനിറ്റില്‍ മെസി ആദ്യ ഗോളടിച്ചു. പിന്നീട് ഇന്റര്‍ മിയാമി പോസ്റ്റില്‍ ഡാല്ലസ് മൂന്ന് വട്ടം നിറയൊഴിച്ചു. 37, 45, 63 മിനിറ്റുകളിലായിരുന്നു ഡാലസിന്റെ തിരിച്ചടി. തളരാതെ പൊരുതിയ ഇന്റര്‍ മിയാമി ബെഞ്ചമിന്‍ ക്രെമാസ്കിയിലൂടെ 65-ാം മിനിറ്റില്‍ തിരിച്ചടിച്ചു. മൂന്ന് മിനിറ്റ് ശേഷം ലഭിച്ച ദാനഗോളില്‍ ഡാലസ് ലീഡ് ഉയര്‍ത്തി. പിന്നീട് 80-ാം മിനിറ്റില്‍ ഇന്റര്‍ മിയാമി വീണ്ടും തിരിച്ചടിച്ചു. 85-ാം മിനിറ്റില്‍ ഇരട്ട ഗോള്‍ തികച്ച മെസ്സി ഇന്റര്‍ മിയാമിയുടെ ജീവന് തിരിച്ചുപിടിച്ചു.
റെഗുലര്‍ ടൈം മത്സരം 4-4 സമനിലയിലായതോടെ ഷൂട്ടൗട്ടിലൂടെ വിജയികളെ നിര്‍ണയിച്ചു. മെസിയും സെര്‍ജിയോ ബുസ്കെറ്റ്സും അടക്കം സ്പോട്ട് കിക്കെടുത്ത അഞ്ച് ഇന്റര്‍ മിയാമി താരങ്ങളും പന്ത് ലക്ഷ്യത്തിലെത്തിച്ചു. ഡാലസ് മൂന്ന് ഗോളുകള്‍ നേടി മത്സരം അടിയറവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: