ന്യൂദല്‍ഹി: ന്യൂസ് ക്ലിക്ക് (www.newsclick.in) എന്ന ഇന്ത്യാവിരുദ്ധ ഓണ്‍ലൈന്‍ വാര്‍ത്താസൈറ്റില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പണം മുടക്കിയതില്‍ കോണ‍്ഗ്രസിന് ബന്ധമുണ്ടെന്ന് കേന്ദ്രമന്ത്രി:അനുരാഗ് താക്കൂര്‍. കോണ്‍ഗ്രസും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ന്യൂസ് ക്ലിക്കും എന്ന വാര്‍ത്താചാനലും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളതെന്നും അനുരാഗ് താക്കൂര്‍ ആരോപിച്ചു.. 2021ല്‍ ന്യൂസ് ക്ലിക്കിന്റെ കള്ളപ്പണം വെളുപ്പിക്കലിനും ഇന്ത്യാവിരുദ്ധ ചൈനീസ് അജണ്ട പ്രചരിപ്പിക്കുന്നതിനും എതിരെ ഇഡി രംഗത്ത് വന്നപ്പോള്‍ അവരെ അന്ന് സഹായിക്കാന്‍ ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും ഇടത്-ലിബറല്‍ ഗ്രൂപ്പുകളും രംഗത്തെത്തിയെന്നും വാര്‍ത്താസമ്മേളനത്തില്‍ അനുരാഗ് താക്കൂര്‍ കുറ്റപ്പെടുത്തി.
രാഹുല്‍ ഗാന്ധിയുടെ ചൈനയോടുള്ള പ്രേമം ഇപ്പോള്‍ കൂടുതല്‍ വ്യക്തമായി. രാഹുല്‍ ഗാന്ധിയും ന്യൂസ് ക്ലിക്കും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇന്ത്യാ വിരുദ്ധ പദ്ധതികള്‍ നടപ്പാക്കുകയാണ്. -അനുരാഗ് താക്കൂര്‍ ആഞ്ഞടിച്ചു.
ന്യൂയോര്‍ക്ക് ടൈംസ് എന്ന അമേരിക്കന്‍ പത്രം അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലൂടെയാണ് ന്യൂസ് ക്ലിക്ക് എന്ന ഇന്ത്യയിലെ മോദി വിരുദ്ധ വിഷം തുപ്പുന്ന വാര്‍ത്താചാനലിന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പണം നല്‍കിയെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അജണ്ട പ്രചരിപ്പിക്കാനുള്ള അപകടകരമായ ആയുധമാണ് ന്യൂസ് ക്ലിക്കെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു.
2021ല്‍ ഞങ്ങള്‍ ന്യൂസ് ക്ലിക്ക് എന്ന ഓണ്‍ലൈന്‍ ചാനല്‍ ഇന്ത്യയ്‌ക്കെതിരെ പ്രചാരണമാണ് നടത്തുന്നതെന്ന് ഞങ്ങള്‍ പറഞ്ഞു. അന്ന് കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും അവര്‍ക്ക് പിന്തുണയുമായി വന്നു. മീഡിയ രാജാവ് നെവില്ലെ റോയ് സിംഗം ആണ് ന്യൂസ് ക്ലിക്കിന് പണം നല്‍കിയിട്ടുള്ളത്. പക്ഷെ അതിനെ വില്‍ക്കുന്നത് ഇന്ത്യക്കാര്‍ തന്നെയാണ് അതുകൊണ്ടാണല്ലോ ഞങ്ങള്‍ നടപടിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ പിന്തുണയുമായി എത്തിയത്. – അനുരാഗ് താക്കൂര്‍ വിമര്‍ശിച്ചു.
ലോകമെമ്പാടുമുള്ള മാധ്യമക്കമ്പനികളിലും ഇന്ത്യയിലും ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ പണം നിക്ഷേപിച്ചിട്ടുണ്ടെന്നാണ് ന്യൂയോര്‍ക്ക് ടൈംസിലെ റിപ്പോര്‍ട്ട്. ചൈനയുടെ അജണ്ട ലോകമെങ്ങും നടപ്പാക്കുകയാണ് ലക്ഷ്യം. ചൈനയ്‌ക്ക് വേണ്ടി മാധ്യമങ്ങള്‍ക്ക് പണം നല്‍കുന്ന നെവില്ലെ എന്ന മാധ്യമരാജാവ് ചൈനയുടെ അജണ്ട ലോകമെങ്ങും പരത്താന്‍ ശ്രമിക്കുകയാണ്. – അദ്ദേഹം പറഞ്ഞു.
ന്യൂസ് ക്ലിക്കിനെതിരെ നടപടിയെടുക്കണം, കോണ്‍ഗ്രസും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മിലുള്ള ബന്ധം അന്വേഷിക്കണം: ബിജെപി എംപി
പാര്‍ലമെന്‍റില്‍ തിങ്കളാഴ്ച ബിജെപി എംപി നിഷികാന്ത് ദുബെയാണ് ഈ പ്രശ്നം ഉയര്‍ത്തി. ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടിന്റെ അിസ്ഥാനത്തില്‍ ന്യൂസ് ക്ലിക്കിനെതിരെ നടപടിയെടുക്കണമെന്ന് ശശികാന്ത് ദുബെ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ചൈനീസ് കമ്മ്യൂമിസ്റ്റ് പാര്‍ട്ടിയുടെ ഇന്ത്യയിലെ ഫണ്ടിംഗും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അന്വേഷിക്കണമെന്നും നിഷികാന്ത് ദുബെ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: