പുതുക്കാട്: ദേശീയപാത പാലിയേക്കര മേല്‍പ്പാലത്തിന് സമീപം കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. നെടുമ്പാശ്ശേരിയില്‍ നിന്ന് പട്ടാമ്പിയിലേക്ക് പോയിരുന്ന കാറില്‍ തൃശൂരിലേക്ക് വന്നിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിക്കുകയായിരുന്നു.
കാറിലുണ്ടായിരുന്ന പട്ടാമ്പി സ്വദേശികളായ നാല് പേര് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് രണ്ടരയോടെയായിരുന്നു അപകടം. മേല്‍പ്പാലത്തിലൂടെ പോകേണ്ട കാര്‍ പെട്ടെന്ന് സര്‍വീസ് റോഡിലേക്ക് വഴിതെറ്റി തിരിക്കുന്നതിനിടെ പുറകില്‍ നിന്ന് വന്ന ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലേക്ക് കയറി ദിശാബോര്‍ഡില്‍ മുട്ടിയാണ് നിന്നത്. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. പുതുക്കാട് പോലീസ് സ്ഥലത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: