ചെന്നൈ: ബ്രസീലില്‍ നിന്നുള്ള അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ റാഫേല്‍ ക്രിവെല്ലറോയെ ചെന്നൈയിന്‍ എഫ് സി വരും സീസണിലേക്കും സൈന്‍ ചെയ്തു. 2023-24 സീസണിലേക്ക് ചെന്നൈ ടീം സൈന്‍ ചെയ്യുന്ന മൂന്നാമത്തെ വിദേശ താരമാണ് ക്രിവെല്ലറോ. ഓസ്‌ട്രേലിയയില്‍ നിന്നുള്ള ജോര്‍ദാന്‍ മറേ, സ്‌കോട്ട് ലന്‍ഡ് താരം കൊണ്ണോര്‍ ഷീല്‍ഡ്‌സ് എന്നിവരെ നേരത്തെ ടീമിലെത്തിച്ചിരുന്നു.
കഴിഞ്ഞ സീസണില്‍ പാതിക്കുവച്ച് ക്രിവെല്ലറോ ചൈന്നയിനിലെത്തി മികച്ച പ്രകടനം കാഴ്‌ച്ചവച്ചിരുന്നു. പുതിയ സീസണിലേക്ക് താരത്തെ നിലനിര്‍ത്തിയിരിക്കുകയാണ് ചെന്നൈയിന്‍. 2020-21 സീസണില്‍ ടീം നായകനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: