തിരുവനന്തപുരം: ഗണപതി മിത്താണെന്ന പരാമര്‍ശത്തില്‍ ഹൈന്ദവ സമൂഹം എതിരായതോടെ നിലപാടില്‍ മലക്കം മറിഞ്ഞ് സിപിഎം. താനോ ഷംസീറോ ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ദല്‍ഹിയില്‍ പറഞ്ഞു. ഗണപതിയും അള്ളാഹുവും എല്ലാം വിശ്വാസത്തിന്റെ ഭാഗമാണ്. ‘പരശുരാമന് മഴുവെറിഞ്ഞുണ്ടാക്കിയ കേരളം’ എന്നതാണു മിത്തായി പറഞ്ഞത്.
അല്ലാഹു വിശ്വാസികളുടെ വിശ്വാസപ്രമാണത്തിന്റെ ഭാഗമാണ്. ഗണപതിയും അതുതന്നെയാണ്. പിന്നെന്തിനാണു ഞങ്ങളതു മിത്താണെന്നു പറയുന്നത്. മറിച്ചു നടക്കുന്നതെല്ലാം കള്ളപ്രചാരണമാണെന്നും ഗോവിന്ദന്. 50 മിനിറ്റോളം നീണ്ട തന്റെ വാര്ത്തസമ്മേളത്തിലെ വാക്കുകള്‍ മുറിച്ചു കാട്ടിയാണ് വ്യാജപ്രചാരണം നടക്കുന്നതെന്നും ഗോവിന്ദന്. എന്‍എസ്എസ് നാമജപഘോഷയാത്രയില്‍ കേസെടുത്തത് നിയമപ്രകാരമാണെന്നും ഗോവിന്ദന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: