സ്പീക്കര്‍ എ.എന്‍.ഷംസീറിനോട് പത്രസമ്മേളനത്തില്‍ ചോദ്യം. വിശ്വാസി ആണോ? അതിവിടെ വിഷയമല്ലല്ലോ? എന്നു പറഞ്ഞ് ഉത്തരത്തിനു പകരം ഉരുണ്ടുകളി. പറഞ്ഞൊഴിയാന്‍ ശ്രമിച്ചപ്പോള്‍ കൃത്യമായി ചോദിച്ചു. ഇസ്ലാം മത വിശ്വാസിയാണോ? ഉത്തരം മിത്തായിരുന്നു.
‘ഞാന്‍ സ്‌ക്കൂളില്‍ ആവറേജ് വിദ്യാര്‍ത്ഥി ആയിരുന്നു, എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതാറില്ലായിരുന്നു’.
ശാസ്ത്രത്തേയും മിത്തുകളേയും വേര്‍തിരിക്കാന്‍ ഇറങ്ങി പുറപ്പെട്ട യുവ കമ്മ്യൂണിസ്റ്റുകാരന്റെ മറുപടി കേട്ട് ചിരിക്കണോ, കരയണോ.
നിങ്ങള്‍ വിശ്വാസി ആണോ എന്നത് കൃത്യമായ ഉത്തരം നല്‍കാവുന്ന നേരിട്ടുള്ള ചോദ്യമാണ്. സ്‌കൂളിലെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതാത്ത ശരാശരി വിദ്യാര്‍ത്ഥിയായാലും, ശാസ്ത്രജ്ഞനായാലും മിത്തുകളില്‍ ഗവേഷണം നടത്തുന്നവനായാലും നിയമസഭാ സ്പീക്കറായാലും അതെ എന്നോ അല്ല എന്നോ ഉത്തരം പറയാം. ഫിലോസഫിയില്‍ ബിരുദം നേടിയ ഷംസീറിന് ഉത്തരമില്ല. ഉത്തരം മുട്ടിയതുകൊണ്ടല്ല, മിണ്ടാതിരുന്നത്. ആധുനിക കമ്മ്യൂണിസ്റ്റുകാരന്റെ കപടതയുടെ സാക്ഷ്യം പറച്ചിലായിരുന്നു അത്.
മുസ്ലീം സമുദായത്തില്‍ ജനിച്ച താങ്കള്‍ സുന്നത്ത് കല്യാണം നടത്തിയിട്ടുണ്ടോ? സ്വതന്ത്ര ചിന്ത വേരുറപ്പിക്കുന്നതിനുമുമ്പ് ആരെങ്കിലും അത് അടിച്ചേല്‍പ്പിച്ചതാണെങ്കില്‍ ഇപ്പോള്‍ അതിനെ തള്ളിപ്പറയാന്‍ തയ്യാറുണ്ടോ? മകനുമേല്‍ ഇത്തരം അശാസ്ത്രീയതകള്‍ അടിച്ചേല്‍പ്പിച്ചിട്ടില്ല എന്ന് ലോകത്തോട് വിളിച്ചു പറയാന്‍ തയ്യാറാകുമോ? സമൂഹത്തിലെ എല്ലാ വിഭാഗങ്ങളേയും കെട്ടുകഥകളില്‍ നിന്ന് മോചിപ്പിക്കാനുള്ള പരിശ്രമത്തിന് ഷംസീര്‍ തയ്യാറുണ്ടോ? അതോ ഹിന്ദുക്കളും ക്രിസ്ത്യാനികളും മാത്രം പുരോഗമിച്ചാല്‍ മതിയെന്ന സങ്കുചിത ചിന്തയാണോ നയിക്കുന്നത്? ഇസ്ലാം മതവിശ്വാസികള്‍ പുരോഗതി നേടണമെന്ന് ആഗ്രഹമില്ലേ? തുടങ്ങി ചില ചോദ്യങ്ങള്‍ ബിജെപി വക്താവ് സന്ദീപ് വാചസ്പതി സ്വീക്കറോട് പരസ്യമായി ചോദിച്ചിരുന്നു. ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയാല്‍, മലയാളികളെ മിത്തില്‍ നിന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്ന ഷംസീറിന്റെ ശ്രമങ്ങളില്‍ തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് വാഗ്ദാനവും നല്‍കി. അതിനൊക്കെ ഉത്തരം നല്‍കിയാല്‍ കുടുങ്ങുമെന്ന് ഷംസീറിനും അറിയാം, ചോദ്യം ചോദിച്ച സന്ദീപിനും അറിയാം.
കമ്യൂണിസ്റ്റ് നേതാവായ എനിക്ക് ദൈവ വിശ്വാസം ഇല്ലെന്നും എല്ലാ മതങ്ങളും വെറും വിശ്വാസങ്ങളും അഭിപ്രായങ്ങളും മാത്രമാണെന്നും ശാസ്ത്രമാണ് എനിക്ക് മുഖ്യമെന്നും ഷംസീര്‍ പറയുമെന്ന് ചിലരെങ്കിലും വ്യാമോഹിച്ചു. മോഹം വെറുമൊരു മിത്തായി മാറി. തികഞ്ഞ ഇസ്ലാമിസ്റ്റ് ആണ് എന്നത് അടിവരയിടുകയാണ് ചോദ്യങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടത്തിലൂടെ ഷംസീര്‍ ചെയ്യുന്നത്.
ഹിന്ദുക്കളെ അവഹേളിച്ചും അവരുടെ ഈശ്വരവിശ്വാസത്തെ അപകീര്‍ത്തിപ്പെടുത്തിയും ഷംസീര്‍ നടത്തിയ പ്രസ്താവന രാഷ്‌ട്രീയമായ അഹന്തയും മതപരമായ അസഹിഷ്ണുതയുമാണ് എന്നതില്‍ ആര്‍ക്കാണ് സംശയമുള്ളത്. ഹിന്ദുക്കളുടെ പുരാണങ്ങളും മറ്റും അന്ധവിശ്വാസമാണെന്നും, ഗണപതി എന്നത് ഒരു മിത്താണെന്നുമൊക്കെ ഷംസീര്‍ പറഞ്ഞത് വാദത്തിനുവേണ്ടി സമ്മതിച്ചാല്‍ തന്നെ അത്തരം വിശ്വാസം എല്ലാ മതങ്ങളിലുമുണ്ടല്ലോ. എന്നിട്ടും എന്തുകൊണ്ടാണ് ഇങ്ങനെയൊരു വിമര്‍ശനം മറ്റുമതങ്ങളുടെ കാര്യത്തില്‍ ഷംസീറിനെപ്പോലുള്ളവര്‍ നടത്താത്തത്?
ചിറകുള്ള മൃഗത്തിന്മേല്‍ കയറി പറന്നെന്നും ചന്ദ്രനെ പിളര്‍ത്തിയെന്നും സ്വര്‍ഗത്തില്‍ ഹൂറിമാര്‍ കാത്തിരിക്കുന്നു എന്നും പറയുന്നത് ഏതു ശാസ്ത്രമാണ്. ഭൂമി പുതപ്പു പോലെ പരന്നതാണ്, പുതപ്പു പറന്നു പോകാതിരിക്കാനുള്ള ഭാരമുള്ള വസ്തുക്കള്‍ ആണ് പര്‍വതങ്ങള്‍, മണ്ണുകൊണ്ട് സൃഷ്ടിച്ചു, അള്ളാഹു ഊതി ജീവന്‍ നല്‍കുന്നതാണ് മനുഷ്യന്‍, പടച്ചോന്‍ പരവതാനി വലിക്കുമ്പോഴാണ് രാത്രിയും പകലും ഉണ്ടാകുന്നത്, ഇബിലീസിനെ ഓടിക്കാന്‍ മലക്കുകള്‍ എറിയുന്നതാണ് നക്ഷത്രങ്ങള്‍…, എന്നൊക്കെ പറയുമ്പോള്‍ അള്ളാഹു തന്നെ ഒരു മിത്താണോ.
യേശു കന്യകയില്‍ നിന്നാണോ ജനിച്ചത്? കാനായിലെ വെള്ളം എങ്ങനെ വീഞ്ഞാക്കും? വെള്ളത്തിനു മുകളിലൂടെ എങ്ങനെ നടക്കും? മരിച്ചയാള്‍ എങ്ങനെ ദിവസങ്ങള്‍ക്കു ശേഷം ഉയര്‍ത്തെഴുന്നേല്‍ക്കും? എന്നീ ചോദ്യങ്ങള്‍ക്ക് ശാസ്ത്രത്തില്‍ ഉത്തരമുണ്ടോ? മിത്തും വിശ്വാസവുമൊക്കെ ആളുകള്‍ വ്യക്തി ജീവിതത്തിലോ മതത്തിലോ കൊണ്ടുനടക്കുന്നതിന് ആര്‍ക്കാണ് പ്രശ്‌നം? വിശ്വാസവും അക്കാദമിക ജ്ഞാനവും രണ്ടായി തന്നെയാണ് എല്ലാ സമൂഹവും കരുതുന്നത്. കേരളത്തിലെ യുക്തിവാദികള്‍ വര്‍ഷങ്ങളായി ദൈവമില്ല എന്ന് വിശ്വസിക്കുന്നു. ദൈവ വിശ്വാസികള്‍ ദൈവമുണ്ടെന്നും വിശ്വസിക്കുന്നു. കമ്മ്യൂണിസ്റ്റുകളേയും കമ്മ്യൂണിസ്റ്റ് വിശ്വാസികള്‍ എന്നാണല്ലോ പറയുക. കമ്മ്യൂണിസ്റ്റ് ശാസ്ത്രജ്ഞര്‍ എന്നല്ലല്ലോ. എല്ലാം ഓരോരോ വിശ്വാസങ്ങള്‍ മാത്രം.
സ്‌കൂളില്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതാത്ത ശരാശരി വിദ്യാര്‍ത്ഥി ആണെങ്കിലും വിശ്വാസത്തില്‍ കാഞ്ഞ ബുദ്ധിക്കാരനാണ് ഷംസീര്‍ എന്നത് അടിവരയിടുന്നതുകൂടിയാണ് വിശ്വാസിയാണോ എന്ന ചോദ്യത്തിനുളള മറുപടി. ആണോ,പെണ്ണോ എന്നു ചോദിച്ചാല്‍ കുറച്ചുപേര്‍ക്കെങ്കിലും രണ്ടുമല്ലാത്ത ഉത്തരം പറയാനാകും. നപുംസകം. വിശ്വാസി ആണോ? അല്ലയോ? എന്ന ചോദ്യത്തിന് മൂന്നാമതൊരു ഉത്തരമില്ല. എഴുതാതിരുന്നതുകൊണ്ട് നപുംസക വിശ്വാസി എന്നു വിളിക്കാനും വകുപ്പില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: