ആലപ്പുഴ: 69-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ മാസ്ഡ്രില്ലില്‍ പങ്കെടുക്കാത്ത വള്ളങ്ങളുടെ ക്ലബ്ബുകള്‍ക്കുള്ള ബോണസില്‍ 50 ശതമാനം കുറവ് വരുത്തും. വള്ളംകളിക്ക് മുന്നോടിയായി നടത്തിയ ക്യാപ്റ്റന്‍സ് ക്ലിനിക്കിലാണ് ടീം അംഗങ്ങള്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി വിശദമാക്കിയത്. ക്യാപ്റ്റന്‍സ് ക്ലിനിക്ക് ജില്ല കളക്ടര്‍ ഹരിത വി. കുമാര്‍ ഉദ്ഘാടനം ചെയ്തു.
ഈ വര്‍ഷം മുതല്‍ വനിത വളളങ്ങളിലുള്ളവര്‍ യൂണിഫോമായ ട്രാക്ക് സ്യൂട്ടും ജേഴ്സിയും ധരിക്കണം. സാരി ഉടുത്ത് തുഴയാന്‍ പാടില്ല. വനിത വളളങ്ങളില്‍ പരമാവധി അഞ്ച് പുരുഷന്മാര് മാത്രമേ പാടുളളൂ. അവര്‍ തുഴയാന്‍ പാടില്ല. മത്സരങ്ങളില്‍ പങ്കെടുക്കുന്ന ചുണ്ടന് വള്ളങ്ങള്‍, ചെറുവളളങ്ങള്‍, വനിത വള്ളങ്ങള്‍ എന്നിവയുടെ പരിശീലനം ഏഴു ദിവസത്തില്‍ കുറയാന്‍ പാടില്ല. കുറവ് പരിശീലനം ശ്രദ്ധയില്‍പെട്ടാല്‍ ബോണസിന്റെ മൂന്നില്‍ ഒന്ന് കുറവു വരുത്തും. പങ്കെടുക്കുന്ന തുഴച്ചില്‍ക്കാര്‍ നീന്തല്‍ പരിശീലനം ലഭിച്ചവരും 18നും 55നും ഇടയില്‍ പ്രായമായവരും ആയിരിക്കണം.
ചുണ്ടന് വള്ളങ്ങളിലെ തുഴച്ചില്‍ക്കാരുടെ എണ്ണം 75നും 95നും ഇടയില്‍ ആയിരിക്കണം. എ ഗ്രേഡ് വെപ്പ് ഓടി വള്ളങ്ങളില്‍ 45-60, ബി ഗ്രേഡ് വെപ്പ് ഓടി വള്ളങ്ങളില്‍ 25-35, ഇരുട്ടുകുത്തി എ ഗ്രേഡ് വള്ളങ്ങളില്‍ 45- 60, ഇരുട്ടുകുത്തി ബി ഗ്രേഡ് വള്ളങ്ങളില്‍ 25- 35, ഇരുട്ടുകുത്തി സി ഗ്രേഡ് വള്ളങ്ങളില്‍ 25ല്‍ താഴെ മാത്രവും തുഴച്ചില്‍കാരേ പാടുള്ളൂ. ചുരുളന്‍ വള്ളങ്ങളില്‍ 25- 35ഉും തെക്കനോടി വനിതാ വളളത്തില്‍ 30 ല്‍ കുറയാത്ത തുഴല്‍ച്ചികാരേ കയറാന്‍ പാടൂള്ളൂ.
തുഴക്കാര്ക്ക് പുറമേ നിലക്കാരും പങ്കായക്കാരും ഉണ്ടായിരിക്കണം. ചുണ്ടന് വള്ളത്തില്‍ ഇതര സംസ്ഥാനക്കാരായ തുഴച്ചില്‍ക്കാരുടെ എണ്ണം 25 ശതമാനത്തില്‍ അധികമാകരുത്. ചെറുവള്ളങ്ങളുടെ പ്രാഥമിക മത്സരങ്ങള്‍ രാവിലെ 11 മണിക്ക് ആരംഭിച്ച് 12.30ന് അവസാനിക്കും. ചുണ്ടന് വള്ളങ്ങളുടെ ഹീറ്റ്സിനു ശേഷവും ചെറുവള്ളങ്ങളുടെ ഫൈനല്‍ മത്സരം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: