കോട്ടയം: വ്യാപാരികള്‍ ഗോതമ്പ് ശേഖരം സംബന്ധിച്ച വിവരങ്ങള്‍ ഇനിമുതല്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ ഗോതമ്പ് സ്റ്റോക്ക് മോണിറ്ററിംഗ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് പതിവായി പുതുക്കണം. കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം പുതുതായി രൂപീകരിച്ച പോര്‍ട്ടലില്‍ ജില്ലയിലെ വ്യാപാരികള്‍, മൊത്തകച്ചവടക്കാര്‍, ചില്ലറ വ്യാപാരികള്‍, ബിഗ് ചെയിന്‍ റീട്ടെയിലര്‍മാര്‍/പ്രോസസര്‍മാര്‍ എന്നിവര്‍ രജിസ്റ്റര്‍ ചെയ്ത് സ്റ്റോക്ക് പരിധി അപ് ലോഡ് ചെയ്യണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ സ്മിത ജോര്‍ജ് അറിയിച്ചു.
ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ h-ttp-s://evegoils.nic.in/wsp/login എന്ന പോര്‍ട്ടലിലാണ് സ്റ്റോക്ക് വിവരം നല്‍കേണ്ടത്. 2024 മാര്‍ച്ച് 31 വരെ എല്ലാ വെള്ളിയാഴ്ചകളിലും പ്രതിവാര ഗോതമ്പ് സ്റ്റോക്ക് നിലവാരം നല്‍കണം.
വ്യാപാരികള്‍/ മൊത്തക്കച്ചവടക്കാര്‍ എന്നിവര്‍ക്ക് 3000 മെട്രിക് ടണ്ണും ചില്ലറ വ്യാപാരികള്‍ക്ക് ഓരോ ഔട്ട്ലെറ്റിനും 10 മെട്രിക് ടണും അവരുടെ എല്ലാ ഡിപ്പോകളിലും 3000 മെട്രിക് ടണ്ണുമാണ് നിലനിര്‍ത്തേണ്ട ഗോതമ്പ് സ്റ്റോക്ക് പരിധി. പ്രൊസസ്സര്‍മാര്‍ക്ക് വാര്‍ഷിക സ്ഥാപിതശേഷിയുടെ 75 ശതമാനമോ അല്ലെങ്കില്‍ പ്രതിമാസം ഇന്‍സ്റ്റാള്‍ ചെയ്യുന്ന ശേഷിക്ക് തുല്യമായ അളവിനെ ഈ സാമ്പത്തിക വര്‍ഷത്തെ അവശേഷിക്കുന്ന മാസം കൊണ്ട് ഗുണിച്ചാല്‍ കിട്ടുന്ന അളവോ (എതോണോ കുറവ്)ആണ് സ്റ്റോക്ക് പരിധി. വിശദവിവരത്തിന് ഫോണ്‍: 0481 2560371.
പ്രതികരിക്കാൻ ഇവിടെ എഴുതുക: