മാറനല്ലൂർ: കിള്ളി എൻ എസ് എസ് റോഡ് കുഴിവിളാകത്ത് വീട്ടിൽ ഷിബി (40) മൈക്രോ ഫിനാൻസ് ബാങ്ക് ഉദ്യോഗസ്ഥരുടെ ഭീഷണി സഹിക്കാനാവാതെ ആത്മഹത്യ ചെയ്തത്. നിരവധി മൈക്രോ ഫിനാൻസ് ബാങ്കുകളിൽ നിന്നും ഇവർ അൻപതിനായിരം രൂപ വീതവും കൂട്ടായ്മയുടെ പേരിലും ഒക്കെ വായ്പ എടുത്തിട്ടുണ്ട്. മകളുടെ പഠനവും ലൈഫ് പദ്ധതിയിൽ ലഭിച്ച വീടിന്റെ പണി പൂർത്തീകരിക്കാനും ഒക്കെയായാണ് ഷോബി ഇത്തരം ബാങ്കുകളെ സമീപിച്ച് വായ്പ്പ തരപെടുതിയത്. കൃത്യമായി തുക അടച്ചിരുന്ന ഷിബി ഇത്തവണത്തെ അടവിൽ മുടക്കം വരുത്തിയതോടെയാണ് ഫിനാൻസ് ജീവനക്കാർ ഭീഷണിയുടെ സ്വരം പുറത്തെടുത്തത്.
കഴിഞ്ഞ ദിവസം ഷിബിയുടെ വീട്ടിലെത്തിയ ജീവനക്കാരൻ ഇവരെ ഭീഷണിപ്പെടുത്തുകയും ഷിബി യുടെ ഭർത്താവ് സുനിൽകുമാറുമായി വാക്ക് തർക്കവും ജീവനക്കാരൻ ഇയാളെ മർദ്ദിക്കുകയും ചെയ്തതായി ഷിബിയുടെ മകൾ ലക്ഷ്മി പ്രിയ കാട്ടാക്കട പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സംഭവ ശേഷം മാനസിക സംഘർഷത്തിലായ ഷിബി രണ്ടു ദിവസമായി അതീവ ദുഃഖിതയായിരുന്നു എന്നും ബുധനാഴ്ച രാത്രി കിടന്ന ശേഷം വ്യാഴാഴ്ച രാവിലെ ഉണരുമ്പോൾ അമ്മ തൂങ്ങി നിൽക്കുന്നതാണ് കണ്ടത് എന്നും മകൾ ലക്ഷ്മി പ്രിയ പറഞ്ഞു. തുടർന്ന് ബന്ധുക്കൾ നാട്ടുകാർ എന്നിവർ എത്തുകയും കാട്ടാക്കട പോലീസിൽ അറിയിക്കുകയും ചെയ്തു. പൊലിസെത്തി തുടർ നടപടികൾ സ്വീകരിച്ചു. ഉച്ചക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. വൈകുന്നേരത്തോടെ സംസ്ക്കാര ചടങ്ങുകൾ നടന്നു.
കൂലിപ്പണിക്കാരനായ സുനിൽകുമാർ ഷിബി എന്നിവർ വളരെ ദാരിദ്ര അവസ്ഥയിലാണ് കഴിഞ്ഞിരുന്നത്. മക്കളായ ലക്ഷ്മി പ്രിയ,പ്രവീൺ എന്നിവർ വിദ്യാർഥികളാണ്. ലക്ഷ്മി പ്രിയയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഫിനാൻസ് ജീവനക്കാരെ സ്റ്റേഷനിൽ വിളിച്ച് വരുത്തി വിവരങ്ങൾ ചോദിച്ചു എങ്കിലും ഇവിടെയും ധാർഷ്ട്യ നിലപാടാണ് ഇവർ എടുത്തത് എന്ന് ഷിബിയുടെ അടുത്ത ബന്ധുക്കൾ പറഞ്ഞു.
ഷിബിയുടെ വീടിന് സമീപത്തെ ഷീബ എന്ന വീട്ടമ്മയും ഫിനാൻസുകരുടെ ഭീഷണിയെ തുടർന്ന് കാട്ടാക്കട പോലീസിൽ പരാതി നൽകിയിട്ടുണ്ട്. മൈക്രോ ഫിനാൻസ് പോലുള്ള സ്ഥാപനങൾ ഇരകളെ അന്വേഷിച്ച് രേഖകൾ വാങ്ങി വളരെ ചുരുങ്ങിയ സമയത്തിൽ നൂലാമാലകൾ ഇല്ലാതെ വായ്പ തുക നൽകുന്നതും ആധാർ,പാൻ,അക്കൗണ്ട് എന്നിവ മാത്രം നൽകിയാൽ അൻപതിനായിരം മുതൽ ലക്ഷങ്ങൾ വരെ ലഭിക്കും എന്നതുമാണ് ആളുകളെ ഇതിലേക്ക് ആകർഷിക്കുന്നത്.വ്യക്തിഗത വായ്പയ്ക്ക് പരസ്പര ജാമ്യം, പത്ത് മുതൽ 20 പേര് ഉൾപ്പെടുന്ന കൂട്ടായ്മ ഉണ്ടാക്കി നൽകുന്ന വായ്പാ പദ്ധതി എന്നിവയെല്ലാം സാധാരണക്കാരെ ആകർഷിക്കുന്ന തരത്തിൽ ഇവർ നടപ്പാക്കുന്നതും ആളുകളെ കൂടുതൽ ഇതിലേക്ക് അടുപ്പിക്കുന്നു. ഭീമമായ പലിശയാണ് കമ്പനികൾ ഈടാക്കുന്നത് അടവ് ഒരുദിവസം മുടങ്ങിയാൽ പിന്നെ എക്സിക്യൂട്ടീവ് ഉൾപ്പെടെ ഉളളവർ മീറ്റർ ബ്ലേഡ് പലിശകാരെകാൾ മോശമാകും. പിന്നെ ഭീഷണിയും രാത്രിയോ പകലോ എന്നില്ലാതെ വീടിനുള്ളിൽ കയറി ഇരിക്കുകയും ചെയ്യും. ഇത്തരത്തിൽ നിരവധിപേരാണ് ഇവരുടെ ഭീഷണിക്ക് മുൻപിൽ ജീവിതം വഴിമുട്ടി നിൽക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: