തൃശൂര്‍: സര്‍ഗാത്മക പ്രവര്‍ത്തനങ്ങളുടെ ശാക്തീകരണത്തിന്റെ ഭാഗമായി കേരള ലളിതകലാ അക്കാദമി ആര്‍ട്ട് റസിഡന്‍സി പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നു. കലാകാരന്മാരുടെ വിവിധ രീതിയിലുള്ള കലാ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും അവരുടെ കലാപരമായ വികാസത്തെ പ്രാദേശികവും ആഗോള കലാലോകവുമായി ബന്ധിപ്പിക്കുന്നതിനും ഉതകുന്ന രീതിയില്‍ സൗകര്യങ്ങള്‍ ഒരുക്കുകയുമാണ് ആര്‍ട്ട് റസിഡന്‍സി പ്രോഗ്രാമുകളിലൂടെ നടത്തുന്നത്. കണ്ണൂര്‍ കാക്കണ്ണന്‍പാറ കെ.ജി.എസ്. കലാഗ്രാമത്തില്‍ വഡോദര എം.എസ്. യൂണിവേഴ്സിറ്റി ആര്‍ട്ട് ഹിസ്റ്ററി ഡിപ്പാര്‍ട്ട്മെന്റ് എച്ച്.ഒ.ഡി. ഡോ. ജയറാം പൊതുവാള് ‘നാഷണല്‍ ആര്‍ട്ട് റസിഡന്‍സി’യുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ഇതിനോടനുബന്ധിച്ച് സ്ലൈഡ് പ്രസന്റേഷനുകളും ഇന്ററാക്ടീവ് സെഷനുകളും സംഘടിപ്പിക്കും. അനന്തു ഉണ്ണികൃഷ്ണന് ശര്‍മ, ബിനീഷ് നാരായണന്, ജിതിന് ടി. ജോയ് എന്നിവര്‍ പങ്കെടുക്കുന്ന റസിഡന്‍സി ആഗസ്റ്റ് 25ന് സമാപിക്കും.
അക്കാദമി ചെയര്‍പേഴ്സണ്‍ മുരളി ചീരോത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി എന്‍. ബാലമുരളീകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: