ലഖ്നൗ: ഉത്തര്‍പ്രദേശില്‍ അനധികൃതമായി കടന്നുകൂടിയ 74 രോഹിങ്ക്യകളെ എടിഎസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്തെ ആറ് ജില്ലകളിലായി താമസിച്ചിരുന്നവരാണ് തീവ്രവാദവിരുദ്ധ സ്ക്വാഡിന്റെ പിടിയിലായത്. എടിഎസും പോലീസും ചേര്‍ന്ന് നടത്തിയ ഓപ്പറേഷനിലാണ് അറസ്റ്റ്. മഥുരയില്‍ നിന്ന് 31, അലിഗഡില്‍ നിന്ന് 17, ഹാപൂരില്‍ നിന്ന് 13, ഗാസിയാബാദില്‍ നിന്ന് നാല്, മീററ്റ്, സഹാരന്‍പൂരില്‍ നിന്ന് രണ്ട് വീതം രോഹിങ്ക്യകളെയാണ് പിടിച്ചത്. ഇതിന് പുറമെ മീററ്റില്‍ നിന്നും ഹാപൂരില്‍ നിന്നും അഞ്ച് കുട്ടികളെയും കണ്ടെത്തി. ഇവരെല്ലാം അതിര്‍ത്തികടന്നെത്തി ഇവിടങ്ങളില്‍ സ്വന്തമായി ചേരികളുണ്ടാക്കി താമസിക്കുകയായിരുന്നു. ക്രമസമാധാനചുമതല നോക്കുന്ന സ്പെഷ്യല്‍ ഡിജി പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
പിടിയിലായവരില്‍നിന്ന് സംശയാസ്പദമായ രേഖകളും കണ്ടെടുത്തിട്ടുണ്ട്, അവ പരിശോധിച്ചുവരികയാണ്. ഇവര്‍ക്കെല്ലാം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശികളെയും രോഹിങ്ക്യകളെയും പിടികൂടാന്‍ ഉത്തര്‍പ്രദേശ് എടിഎസ് തയാറാക്കിയ പദ്ധതിപ്രകാരമാണ് പരിശോധനകള്‍ നടന്നത്. ഇതിനുപുറമേ മനുഷ്യക്കടത്ത് സംബന്ധിച്ച കേസുകളും അന്വേഷണത്തിലാണ്.
മതപരിവര്‍ത്തനവും അനധികൃത നുഴഞ്ഞുകയവും ചാരപ്രവര്‍ത്തനവും സംബന്ധിച്ച വാര്‍ത്തകളെ തുടര്‍ന്നാണ് ഓപ്പറേഷന്. നിരവധി ബംഗ്ലാദേശികള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം സംബന്ധിച്ച കേസുകളില്‍ പ്രതികളായിട്ടുണ്ട്. അടുത്തിടെ ദയോബന്ദില്‍ നിന്ന് ബംഗ്ലാദേശി പൗരന്മാരായ ഹബീബുള്ള മിസ്ബ, അഹമ്മദുള്ള എന്നിവരെ എടിഎസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും ഇന്ത്യന്‍ പൗരന്മാരാണെന്ന് വ്യാജരേഖകള്‍ സൃഷ്ടിച്ചിരുന്നു. ബംഗ്ലാദേശില്‍ നിന്ന് നുഴഞ്ഞുകയറി ജിഹാദിന് വേണ്ടി ഫണ്ട് ശേഖരിക്കുകയും അല്‍ഖ്വയ്ദയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തതില്‍ ഇരുവരുടെയും പങ്ക് തെളിഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: