ഡുനെഡിന്‍ (ന്യൂസീലാന്‍ഡ്): ലോകകപ്പ് വനിതാ ഫുട്ബോളില്‍ കരുത്തരായ സ്പെയിനും ഏഷ്യന്‍ ശക്തികളായ ജപ്പാനും പ്രീ ക്വാര്‍ട്ടറില്‍. ഗ്രൂപ്പ് സിയില്‍ തുടര്‍ച്ചയായ രണ്ട് ജയം സ്വന്തമാക്കിയാണ് സ്പെയിനും ജപ്പാനും പ്രീ ക്വര്്ട്ടിലേക്ക് മുന്നേറിയത്. സ്പെയിന് മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് സാംബിയയെ തകര്‍ത്തപ്പോള്‍ ജപ്പാന് 2-0ന് കോസ്റ്ററിക്കയെ കീഴടക്കി. ഗ്രൂപ്പില്‍ ഒരു മത്സരം ബാക്കിനില്‍ക്കേ ജപ്പാനും സ്പെയിനിനും ആറ് പോയിന്റ് വീതമാണുള്ളത്.
കോസ്റ്ററിക്കയ്ക്കെതിരായ കളിയില്‍ ജ്പ്പാനുവേണ്ടി 25-ാം മിനിറ്റില്‍ ഹികാരു നൊമോട്ടോയും 27-ാം മിനിറ്റില്‍ ഓബ ഫുജിനോയുമാണ് ഗോള്‍ നേടിയത്.
സാംബിയക്കെതിരെ ജെന്നിഫര്‍ ഹെര്‍മോസോയും ആല്‍ബ റെഡോണ്ഡോയും നേടിയ ഇരട്ട ഗോളുകളാണ് സ്പെയിനിന് അനായാസ വിജയം സമ്മാനിച്ചത്. 13, 70 മിനിറ്റുകളിലായിരുന്നു ഹെര്‍മോസോയുടെ ഗോളുകളെങ്കില്‍ 69, 85 മിനിറ്റുകളിലാണ് ആല്‍ബ ലക്ഷ്യം കണ്ടത്. ഒന്‍പതാം മിനിറ്റില്‍ തെരേസ ആബെല്ലെയ്റയിലൂടെയാണ് സ്പെയിന് ഗോളടിക്ക് തുടക്കമിട്ടത്. ഗ്രൂപ്പ് ചാമ്പ്യന്മാരെ കണ്ടെത്താനുള്ള നിര്‍ണായക പോരാട്ടം തിങ്കളാഴ്ചയാണ്. സ്പെയിന് ജപ്പാന് തമ്മിലാണ് കളി. തുടര്‍ച്ചയായ രണ്ട് കളിയും തോറ്റ കോസ്റ്ററിക്കയും സാംബിയയും ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.
മറ്റൊരു മത്സരത്തില്‍ കാനഡ ഗ്രൂപ്പ് ബിയില്‍ ആദ്യ ജയം നേടി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അയര്‍ലന്‍ഡിനെയാണ് പരാജയപ്പെടുത്തിയത്. ആദ്യ കളിയില്‍ നൈജീരിയയോട് സമനില പാലിച്ച കാനഡയാണ് രണ്ട് കളികളില്‍ നിന്ന് നാല് പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാമത്. അതേസമയം കളിച്ച രണ്ട് കളിയും തോറ്റ അയര്‍ലന്‍ഡ് നോക്കൗട്ട് കാണാതെ പുറത്തായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: