ബെംഗളൂരു: ദേശീയധാരയിലേക്ക് വിദ്യാര്‍ത്ഥിസമൂഹത്തെ നയിക്കാന്‍ ജീവിതം സമര്‍പ്പിച്ച മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും മുന്‍ സഹസര്‍കാര്യവാഹുമായ മദന്‍ദാസ് ദേവിക്ക് ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഏഴ് പതിറ്റാണ്ട് സംഘനിര്ഭരജീവിതം നയിച്ച മുതിര്‍ന്ന കാര്യകര്‍ത്താവിന് യാത്രാമൊഴിയേകാന്‍ അദ്ദേഹം കൈപിടിച്ച് വളര്‍ത്തിയ നിരവധി പേര് എത്തിച്ചേര്‍ന്നു.
കഴിഞ്ഞ ദിവസം ബെംഗളൂരു രാഷ്ട്രോത്ഥാന ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ബെംഗളൂരുവിലെ ആര്‍എസ്എസ് കാര്യാലയമായ കേശവകൃപയിലെ പൊതുദര്‍ശനത്തിന് ശേഷം രാത്രിയോടെ ഭൗതിക ദേഹം മഹാരാഷ്ട്രയില്‍ എത്തിച്ചു. ഇന്നലെ രാവിലെ പതിനൊന്ന് വരെ പൂനെ കാര്യാലയത്തില്‍ പൊതുദര്‍ശനം. തുടര്‍ന്ന് വൈകുണ്ഠ ശ്മശാനത്തില്‍ സംസ്കാരം.
ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ, കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ. ഉപമുഖ്യമന്ത്രിമാരായ അജിത് പവാര്‍, ദേവേന്ദ്ര ഫഡ്നാവിസ് തുടങ്ങി നിരവധി പ്രമുഖര്‍ അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: