തിരുവനന്തപുരം: ഹിന്ദുദൈവ സങ്കല്‍പ്പങ്ങള്‍ക്കെതിരെയും വിശ്വാസങ്ങള്‍ക്കെതിരെയും സ്പീക്കര്‍ എ.എന്‍. ഷംസീര്‍ നടത്തിയ പ്രസ്താവനയ്ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ടുകൊണ്ട് ബിജെപി തിരുവനന്തപുരം ജില്ലാ വൈസ്പ്രസിഡന്റ് ആര്.എസ്. രാജീവ് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്കി.
തലശ്ശേരി എംഎല്‍എ കൂടിയായ എ.എന്‍. ഷംസീര്‍ ജൂലൈ 21ന് കുന്നത്തുനാട് ജിഎച്ച്എസില്‍ നടന്ന വിദ്യാജ്യോതി പരിപാടിയിലാണ് ഷംസീറിന്റെ വിവാദ പ്രസ്താവന. ഷംസീറിന്റെ പ്രസ്താവന ഒരു സമൂഹത്തെ മുഴുവന്‍ അടച്ചാക്ഷേപിക്കുന്നതാണെന്നും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153എ, 295എ എന്നീ വകുപ്പുകള്‍ പ്രകാരം ശിക്ഷാര്‍ഹമാണെന്നും പരാതിയില്‍ പറയുന്നു. തുടരന്വേഷണം നടത്താന്‍ പരാതി കന്റോണ്‍മെന്റ് എസിക്ക് കൈമാറി.
ഷംസീര്‍ പ്രസ്താവന പിന്‍വലിക്കണം: കെജികെഎസ്
തിരുവനന്തപുരം: ഹിന്ദു ദൈവങ്ങളെയും പുരാണങ്ങളെയും അവഹേളിച്ച സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് കളരിപ്പണിക്കര്‍ ഗണക കണിശ സഭ (കെജികെഎസ്) പ്രസിഡന്റ് ഡോ. പാച്ചല്ലൂര്‍ അശോകനും ജനറല്‍ സെക്രട്ടറി പി.കെ. ബാലനും ആവശ്യപ്പെട്ടു.
എല്ലാ മതങ്ങളെയും മാനിക്കാനുള്ള മര്യാദ ഒരു ജനപ്രതിനിധി കാട്ടണം. മതേതര സര്‍ക്കാരിന്റെ സ്പീക്കറായിരിക്കുന്ന വ്യക്തിക്ക് ചേര്‍ന്നതല്ല ഇത്തരം പരാമര്‍ശങ്ങള്‍. ഷംസീര്‍ ഏതെങ്കിലും പ്രത്യേക വിഭാഗത്തിന്റെ സ്പീക്കറല്ല. എല്ലാ വിഭാഗം ജനങ്ങളുടെയും വോട്ട് നേടിയാണ് ഷംസീര്‍ വിജയിച്ചത്. ഇടതുപക്ഷ മുന്നണി അധികാരത്തിലെത്തിയതും ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം പിന്തുണയോടെയല്ലെന്നും ഭാരവാഹികള്‍ പ്രസ്താവനയില്‍ പറഞ്ഞു.
സ്പീക്കര്‍ മാപ്പുപറയണം: മലയാള ബ്രാഹ്മണ സമാജം
തിരുവനന്തപുരം: ഹൈന്ദവ ആരാധനാസങ്കല്പങ്ങളെയും വിശ്വാസത്തെയും അവഹേളിച്ച സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ നടപടിയില്‍ മലയാള ബ്രാഹ്മണ സമാജം പ്രതിഷേധിച്ചു. അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ മാന്യത പുലര്‍ത്താത്തതും ലജ്ജാകരവുമാണ്. വിശ്വാസ സ്വാതന്ത്ര്യത്തിനു നേരെ കാര്‍ക്കിച്ചു തുപ്പുന്ന പ്രവൃത്തിയാണ് സ്പീക്കര്‍ എന്ന സ്ഥാനത്തിരുന്ന് അദ്ദേഹം ചെയ്തത്. മതവും വിശ്വാസപ്രമാണങ്ങളും ശാസ്ത്രീയ സത്യങ്ങള്‍ എന്ന നിലയ്ക്കല്ല വൈകാരികഘടകങ്ങള്‍ എന്ന നിലയ്ക്കാണ് വിശ്വാസികളും ഭക്തരും ഹൃദയത്തില്‍ കൊണ്ടു നടക്കുന്നത്. മിത്തോളജിയിലെ പ്രതീകാത്മകതയെ മനസ്സിലാക്കാനുള്ള ത്രാണിയില്ലാത്തവര്‍ അതിനെപ്പറ്റി ശബ്ദിക്കാതിരിക്കുകയാണ് നല്ലത്.
മിത്തോളജിയില്‍ നിന്നുള്ള നവോത്ഥാനം ഹിന്ദുക്കള്‍ക്ക് മാത്രം മതിയെന്ന നിര്‍ബന്ധത്തിന്റെ പിന്നാമ്പുറ രഹസ്യം സംഘടിത വോട്ട്ബാങ്ക് പ്രീണനം മാത്രമാണെന്നും നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ഹിന്ദുസമൂഹത്തോട് അദ്ദേഹം നിരുപാധികം മാപ്പു പറയണമെന്നും മലയാള ബ്രാഹ്മണ സമാജം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: