ദുബായ് :യുഎഇയിലെ ആദ്യ ഹിന്ദുക്ഷേത്രം 2024 ഫെബ്രുവരിയിൽ തുറക്കുമെന്ന് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സംഘാടകര്‍.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശന വേളയിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് സമ്മാനമായി നല്കിയ സ്ഥലത്താണ് ക്ഷേത്രം ഉയരുന്നത്. വിവിധ വിശ്വാസങ്ങളുടെ രഞ്ജിപ്പാണ് ഈ ക്ഷേത്രം ഉയര്‍ത്തുന്നതിന്റെ ലക്ഷ്യം. യുഎഇയില്‍ ചെറിയ ഹിന്ദു ക്ഷേത്രങ്ങളുണ്ടെങ്കിലും യുഎഇയിലെ പരമ്പരാഗത ഹിന്ദുശൈലിയില് ഉയര്‍ത്തുന്ന ആദ്യക്ഷേത്രമായിരിക്കും ഈ സ്വാമിനാരായണ്‍ ക്ഷേത്രം.
അബുദാബിയില്‍ സ്ഥാപിക്കുന്ന സ്വാമിനാരായണ്‍ ക്ഷേത്രം 2024 ഫെബ്രുവരിയിൽ പൊതുജനങ്ങൾക്കായി തുറക്കുമെന്ന് ബാപ്സ് ഹിന്ദു മന്ദിർ പ്രതിനിധികൾ പറഞ്ഞു. 55000 ചതുരശ്ര മീറ്ററില്‍ ഉയരുന്ന ക്ഷേത്രം ദുബായ് അബുദാബി ഷെയ്ക് സായെദ് ഹൈവേയില്‍ നിന്ന് മാറി അല്‍ റാബയുടെ അടുത്തുള്ള അബു മുറൈഖിലാണ് സ്ഥിതിചെയ്യുന്നത്. മഹന്ത് സ്വാമി മഹാരാജ് നയിക്കുന്ന ബാപ്സ് സ്വാമിനാരായണ്‍ സന്‍സ്ത, ഹിന്ദുവിശ്വാസങ്ങള്ക്ക് അനുസരിച്ച് ലോകമെമ്പാടും പ്രവര്‍ത്തിക്കുന്ന സ്വാമിനാരായണ്‍ ശാഖയുടെ വിഭാഗത്തില്‍ പെടുന്നതാണ്.
ബാപ്സ് സ്വാമിനാരായണ്‍ സന്‍സ്തയെ ഇപ്പോള്‍ നയിക്കുന്നത് മഹന്ത് സ്വാമി മഹാരാജാണ്. അബു മുറെയ്ഖയിലെ 27 ഏക്കർ സ്ഥലത്ത്, ക്ഷേത്രത്തിന്റെ നിർമാണം അന്തിമ ഘട്ടത്തിലാണ്. സമർപ്പണ പൂജകൾക്ക് തന്ത്രി മഹന്ത് സ്വാമി മഹാരാജ് നേതൃത്വം നൽകുമെന്നും ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. ഫെബ്രുവരി 14നു നടക്കുന്ന സമർപ്പണ ചടങ്ങിൽ ക്ഷണിക്കപ്പെട്ടവർക്കു മാത്രമായിരിക്കും പ്രവേശനം. ഫെബ്രുവരി 18 മുതൽ ക്ഷേത്രം പൊതുജനങ്ങൾക്കായി പൂർണമായും തുറക്കും.
2015 ഓഗസ്റ്റിലാണ് ക്ഷേത്രം നിർമിക്കുന്നതിനായി യുഎഇ ഭരണകൂടം സ്ഥലം അനുവദിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശന വേളയിൽ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സമ്മാനമായാണ് സ്ഥലം ലഭിച്ചത്. പിങ്ക് ശിലകൾ ഉപയോഗിച്ചു നിർമിച്ചിരിക്കുന്നത്. ഉദ്ഘാടന ആഘോഷങ്ങൾ സൗഹാർദ്ദത്തിന്റെ ഉത്സവം കൂടി ആയിരിക്കുമെന്നും ക്ഷേത്രം ഭാരവാഹികൾ കൂട്ടിച്ചേർത്തു.“ബാപ്സ് ഹിന്ദു മന്ദിർ ആഗോള ഐക്യത്തിനുള്ള ഒരു വേദി ആയിരിക്കും. ഇന്ത്യയുടെ കലയും മൂല്യങ്ങളും സംസ്കാരവും യുഎഇയിലേക്ക് കൊണ്ടുവരുന്ന ആഘോഷം കൂടിയായിരിക്കും ക്ഷേത്രത്തിന്റെ ഉദ്ഘാടനം”, ക്ഷേത്ര പ്രതിനിധികൾ പറഞ്ഞു.
ഫെബ്രുവരി 15-ന് യുഎഇയിലെ ഇന്ത്യൻ ഹൈന്ദവ വിശ്വാസികൾക്കെല്ലാവർക്കും പങ്കെടുക്കാവുന്ന ചടങ്ങും നടക്കും. ഉദ്ഘാടന ചടങ്ങിനെയും രജിസ്ട്രേഷനെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, വിശ്വാസികൾക്ക് ഫെസ്റ്റിവൽ ഓഫ് ഹാർമണി ആപ്പ് ഡൗൺലോഡ് ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: