തിരുവനന്തപുരം: തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിന്റെ (ഐസര്‍) പതിനൊന്നാമത് ബിരുദദാന ചടങ്ങ് തിരുവനന്തപുരത്ത് സംഘടിപ്പിച്ചു. ഐഎസ്ആര്‍ഒ മുന്‍ ചെയര്‍പേഴ്സണും ഐഐടി കൗണ്‍സില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ ഡോ. കെ.രാധാകൃഷ്ണന് ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു.
ഐസര്‍ ഇന്ത്യന്‍ ശാസ്ത്രമേഖലയെ മാറ്റിമറിക്കുന്നു എന്നും ഐസറിന്റെ അംബാസഡര്‍മാരാകണമെന്നും ബിരുദധാരികളോട് അദ്ദേഹം പറഞ്ഞു. നമ്മുടെ ലോകം ഇന്ന് അഭിമുഖീകരിക്കുന്ന പ്രധാന ശാസ്ത്ര, സാങ്കേതിക, സാമൂഹിക, പാരിസ്ഥിതിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സംഭാവന നല്‍കാനും അദ്ദേഹം ബിരുദധാരികളോട് ആവശ്യപ്പെട്ടു. ചടങ്ങില്‍ 189 ബിഎസ്എംഎസ്, 73 എംഎസ്സി, 21 എംഎസ് (ഗവേഷണം), 36 പിഎച്ച്ഡി, 12 ഇന്റഗ്രേറ്റഡ് പിഎച്ച്ഡി വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദം ലഭിച്ചു. മികച്ച വിദ്യാര്‍ഥികള്‍ക്ക് സ്വര്‍ണമെഡലുകളും ചടങ്ങില്‍ നല്കി.
ഇന്ത്യന്‍ വിദ്യാഭ്യാസ സമ്പ്രദായം വഴിത്തിരിവിലാണെന്നും വന്‍തോതിലുള്ള വിപുലീകരണത്തിനും ഉദാരവല്‍ക്കരണത്തിനും വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും ഐസര്‍ ഭരണ സമിതി ചെയര്‍പേഴ്സണ്‍ പ്രൊഫ. അര്‍വിന്ദ് എ നാഥു അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. ഡയറക്ടര്‍ പ്രൊഫ.ജെ.എന്‍.മൂര്‍ത്തി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പുരോഗതിയും പുരോഗതിയും സംബന്ധിച്ച റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: