സൗരമണ്ഡലത്തിനു ഭൂമിയുടെ മേല്‍ എന്ത് പ്രഭാവമാണ് ഉള്ളത്? ഈ അറിവ് കൊണ്ട് എപ്രകാരമുള്ള നേട്ടമാണ് ഉണ്ടാകുക? ദോഷകരമായ ഫലത്തെക്കുറിച്ചുള്ള സാദ്ധ്യതകളില്‍ നിന്ന് സുരക്ഷക്കായി എന്തു നടപടി സ്വീകരിക്കാം? ഇതിനുവേണ്ടി എല്ലാ സാധനസാമഗ്രികളോടും കൂടിയ നിരീക്ഷണശാലകള്‍ ഭൂമിയുടെ സംവേദനക്ഷമതയുള്ള സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. അവയില്‍ നിന്ന് കിട്ടിയ അറിവുകള്‍ വളരെ മഹത്വപൂര്‍ണ്ണമാണ്. ഇവയെ സാധാരണ സൗകര്യമുള്ള സ്ഥലങ്ങളില്‍ സ്ഥാപിച്ചിരുന്നുവെങ്കില്‍ ഈ പറഞ്ഞ സംവേദനക്ഷമതയുള്ള സ്ഥലങ്ങളില്‍ സ്ഥാപിച്ചുകൊണ്ടുള്ള പ്രയോജനം ലഭിക്കുകയില്ലായിരുന്നു. ഉത്തരധ്രുവത്തിലും ദക്ഷിണധ്രുവത്തിലും പലതരത്തിലുള്ള ഗവേഷണങ്ങള്‍ നടത്തുവാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ അവ ചിലവേറിയതും അപകടം നിറഞ്ഞതുമാണ്. എങ്കിലും ക്ഷേത്രീയ സംവേദനക്ഷമതയുള്ള സ്ഥലങ്ങളെ അവഗണിച്ച് അവിടെ ഗവേഷണശാലകള്‍ നിര്‍മ്മിക്കുവാനുള്ള സംരംഭം ഉണ്ടായില്ല. എന്തെന്നാല്‍ പ്രത്യേക സ്ഥലത്തെ സംവേദന ക്ഷമതകൊണ്ടുള്ള ഗുണം മറ്റു സ്ഥലങ്ങളില്‍ കിട്ടില്ല.
പൂര്‍ണ്ണസൂര്യഗ്രഹണ സമയത്ത് അതിന്റെ ഫോട്ടോ എടുക്കുവാനും സ്വാധീനം നിരീക്ഷിക്കാനും ശാസ്ത്രജ്ഞന്മാര് സൂര്യഗ്രഹണത്തിന്റെ പ്രതിഛായ നേരില്‍ കാണാന്‍ സാധിക്കുന്ന സ്ഥലത്തേക്ക് പോകുന്നു. അങ്ങനെയുള്ള സ്ഥലങ്ങള്‍ തന്നെയാണ് ഈ ഗവേഷണം കൊണ്ടുള്ള പ്രയോജനം പൂര്‍ണ്ണമാക്കുവാന്‍ ഉപകരിക്കുന്നത്.
ഈജിപ്തിലെ പിരമിഡുകള്‍ കേവലം ശവക്കല്ലറകള്‍ അല്ല. എവിടെ നിന്നാണോ സൗരമണ്ഡലത്തിന്റെയും ഗ്രഹങ്ങളുടെയും ഗതിയും ഭിന്നതയും അളക്കുവാന്‍ പറ്റുക, അവയുടെ മാറുന്ന പരിതസ്ഥിതികളുടെ കണക്കുകൂട്ടല്‍ ശരിയായ രീതിയില്‍ നിര്‍ണ്ണയിക്കുവാന്‍ പറ്റുക, ഭൂമിയുടെ അത്തരം വിശേഷപ്പെട്ട ഒരു പ്രത്യേക സ്ഥലത്താണ് അവ നിര്‍മ്മിച്ചിരിക്കുന്നത്. അവ സൂക്ഷ്മഗണിതത്തിനെ അടിസ്ഥാനമാക്കിയുള്ള പ്രത്യേക തരത്തിലുള്ള ഗവേഷണശാലകള്‍ ആണ്. ഉചിതമായ അത്തരം സ്ഥലം അന്വേഷിച്ച് വളരെ ബുദ്ധിമുട്ടി നിര്‍മ്മിച്ചവയാണ് അവ. സ്ഥലത്തിന്റെ മഹത്വം അത്രയധികം ഇല്ലായിരുന്നുവെങ്കില്‍ ആവശ്യമുള്ള വസ്തുക്കളും ശില്പികളുടെ താമസവും ജീവിത സൗകര്യങ്ങളും താരതമ്യേന പ്രയാസം കൂടാതെ ലഭിക്കുന്ന എവിടെയും നിര്മ്മിക്കാമായിരുന്നു. പിരമിഡുകളുടെ മേല്‍ സൗരമണ്ഡലത്തിന്റെ വിഭിന്ന പ്രഭാവങ്ങള്‍ ചെലുത്തുന്ന ശക്തി അവരുടെ കര്‍മ്മക്ഷേത്രമായി തിരഞ്ഞെടുത്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: