പാലക്കാട്: ഇന്ത്യയില്‍ പത്ത് സുന്ദര ഗ്രാമങ്ങളിലൊന്നായി പരിഗണിക്കപ്പെട്ട കൊല്ലങ്കോട് ഗ്രാമപഞ്ചായത്തില്‍ ഉത്തരവാദിത്വ-പ്രകൃതിദത്ത ടൂറിസവുമായി ബന്ധപ്പെടുത്തിയുള്ള വികസനം ആലോചനയില്‍. കെ. ബാബു എംഎല്‍എ, കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സത്യപാല്‍, കളക്ടര്‍ ഡോ. എസ്. ചിത്ര, ചിറ്റൂര്‍ തഹസില്‍ദാര്‍ മുഹമ്മദ് റാഫി, ഡിടിപിസി: സെക്രട്ടറി ഡോ. എസ്.വി സില്‍ബര്‍ട്ട് ജോസ്, വനം, റവന്യൂ, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവരടങ്ങുന്ന ജനപ്രതിനിധി- ഉദ്യോഗസ്ഥ സംഘം പ്രദേശം സന്ദര്‍ശിച്ചു. 27ന് കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഇതുമായി ബന്ധപ്പെട്ട് വീണ്ടും യോഗം ചേരും. ആദ്യഘട്ടമെന്ന നിലയിലാണ് സന്ദര്‍ശനം.
നാട്ടുകാര്‍ക്ക് കൂടി പ്രയോജനമാകും വിധം ഉത്തരവാദിത്വ ടൂറിസം എന്ന തരത്തിലാണ് പ്രദേശത്തെ ടൂറിസം വികസനം കൊണ്ട് ഉദേശിക്കുന്നതെന്നും പ്രദേശവാസികളായ ഒരു കൂട്ടം ചെറുപ്പക്കാരാണ് സമൂഹമാധ്യമത്തിലൂടെ കൊല്ലങ്കോട് ഗ്രാമത്തെ പ്രശസ്തമാക്കിയതെന്നും കളക്ടര്‍ ഡോ. സി. ചിത്ര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: