കൊല്‍ക്കത്ത: ബംഗാളിലെ കൂട്ടക്കൊലകളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ മമത ബാനര്‍ജിക്ക് ആവില്ലെന്ന് വിഖ്യാത ചലച്ചിത്ര സംവിധായിക അപര്‍ണ സെന്‍. കമ്മ്യൂണിസ്റ്റ് അരാജകത്വത്തിന്റെ നാളുകളില്‍ മമതയെ രക്ഷകയായി കണ്ടതാണ് ബംഗാള്‍ ചെയ്ത പാപമെന്ന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ സഹയാത്രികയായ അപര്‍ണ കൊല്‍ക്കത്തയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
‘മമതാ, സംസ്ഥാന സര്‍ക്കാരും നിങ്ങളും ഈ നിയമലംഘനങ്ങള്‍ക്ക് ഉത്തരവാദികളാണ്. സംസ്ഥാനത്തിന്റെ ആഭ്യന്തര മന്ത്രി എന്ന നിലയില്‍ ബംഗാളിലൊഴുകിയ ചോരയ്ക്ക് നിങ്ങള്‍ ഉത്തരം പറയണം. ബംഗാളില്‍ നടക്കുന്നതുപോലുള്ള ക്രൂരതകള്‍ മറ്റെവിടെയെങ്കിലുമുണ്ടോ. ഞെട്ടിക്കുന്നതാണ് വാര്‍ത്തകള്‍. എല്ലാവരേയും പോലെ ഞാനും നിസ്സഹായതയോടെയാണ് സ്ഥിതിഗതികള്‍ കാണുന്നത്. ഞങ്ങളുടെ പ്രതിഷേധങ്ങള്‍ക്ക് ഒച്ച കുറവാണ്, 34 വര്‍ഷം ബംഗാള്‍ ഭരിച്ച ഇടതുമുന്നണിയെ താഴെയിറക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ സഹായിച്ചതിന്റെ പാപഭാരം ഞങ്ങളെ നിസ്സഹായരാക്കുന്നു. ബംഗാള്‍ മാറ്റം ആഗ്രഹിച്ചു, പക്ഷേ ആ മാറ്റം ഇതായിരുന്നില്ല,’ അപര്‍ണ പറഞ്ഞു.
ഇടതുപക്ഷം തെരഞ്ഞെടുപ്പുകള്‍ ജയിച്ചത് ആയുധധാരികളെ അഴിച്ചുവിട്ടായിരുന്നു. കൊള്ളയും അരാജകത്വവും കൊണ്ട് ജനം വലഞ്ഞിരുന്നു. അതൊന്നും ഇപ്പോഴും മറന്നിട്ടില്ല. എന്നാല്‍ മമതയും അത് തന്നെയാണ് ചെയ്യുന്നത്. ഞാന്‍ മാറ്റത്തിനായാണ് വാദിച്ചത്, മമതയ്ക്ക് വേണ്ടിയായിരുന്നില്ല, അവരുമായി ഒരു വേദിയും ഞാന്‍ പങ്കിട്ടില്ല. അപര്‍ണ സെന്‍ പറഞ്ഞു.
സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് പ്രോഗ്രാമുകളില്‍ മമതയുമായി വേദി പങ്കിടുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, സിനിമയുമായി ബന്ധപ്പെട്ട ഒരു പ്രോഗ്രാമിലേക്ക് ക്ഷണിച്ചാല്‍, അത് മമതാ ബാനര്‍ജിയുടെ വകയല്ല, നികുതിദായകരുടെ വകയാണ് എന്നായിരുന്നും മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: