ആലപ്പുഴ: പോര്‍ട്ട് ഓഫീസിലെ ഉദ്യോഗസ്ഥരും ടൂറിസം പോലീസും സംയുക്തമായി വേമ്പനാട്ടു കായലില്‍ ആര് ബ്ലോക്ക് ഭാഗത്ത് ബോട്ടുകളില്‍ പരിശോധന നടത്തി. ആകെ 19 ഹൗസ് ബോട്ടുകളില്‍ പരിശോധന നടത്തി, യാതൊരു വിധ രേഖകളും ഇല്ലാതിരുന്ന രണ്ട് ഹൗസ് ബോട്ടുകള്‍ പോര്‍ട്ടിന്റെ ആര്യാടുള്ള യാര്‍ഡിലേക്ക് മാറ്റുവാന്‍ നിര്‍ദ്ദേശം നല്കി, ഭാഗികമായി ക്രമക്കേടുകള്‍ കണ്ട ഏഴു ബോട്ടുകളുടെ ഉടമകള്‍ക്ക് ഒരു ലക്ഷത്തില്‍ പതിനായിരം രൂപ പിഴ അടയ്ക്കാന്‍ നോട്ടീസ് നല്കി.
10 ബോട്ടുകള്‍ക്ക് എല്ലാ രേഖകളും ശരിയായി കണ്ടു. കുപ്പപ്പുറം ഭാഗത്ത് സ്പീഡ് ബോട്ടുകള്‍ അശ്രദ്ധയോടെ ഓടിച്ച് അഭ്യാസ പ്രകടനം നടത്തുന്നു എന്ന് കളക്ടര്‍ക്ക് പരാതി ലഭിച്ചതിനെ തുടര്‍ന്ന് അഞ്ച് സ്പീഡ് ബോട്ടുകള്‍ പരിശോധിച്ചു, രേഖകള്‍ എല്ലാം ശരിയായി കണ്ടു. സ്പീഡില്‍ അശ്രദ്ധയോടെ ബോട്ട് ഓടിച്ച് ചെറു വള്ളങ്ങള്‍ക്ക് അപകടം ഉണ്ടാക്കരുത് എന്ന് കര്‍ശന നിര്‍ദ്ദേശം നല്കി, പരിശോധനയില്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ അനില്‍കുമാര്‍ കെ, മാസ്റ്റര്‍ ഗ്രേഡ് -3 മുരളി മോഹന്‍ വി. വി, ടൂറിസം പോലീസ് എസ്ഐ ജയറാം. പി, സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീജ സി, സുനില്‍കുമാര്‍ എസ്, ജോഷിത് ആര്. എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: