കൊച്ചി: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന് സ്കറിയക്കെതിരെ ചൊവ്വാഴ്ച വരെ നടപടിയൊന്നും സ്വീകരിക്കരുതെന്ന് ഹൈക്കോടതി. നിലമ്പൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഷാജന് സ്കറിയ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നിര്‍ദ്ദേശം. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചെന്നാണ് കേസ്. നിലമ്പൂര്‍ സ്വദേശിയുടെ പരാതിയിലാണ് പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്.
അതേസമയം ഷാജനെതിരെയുള്ള കേസുകളില്‍ നിയമനടപടിക്കു മുന്‍പ് പൊലീസ് നോട്ടീസ് കൈമാറണമെന്നും അതിനായി തന്റെ മേല്‍വിലാസം ഷാജന് പൊലീസിന് കൊടുക്കണമെന്നും കോടതി പറഞ്ഞിരുന്നു. ഇതുവരെയുള്ള കേസുകളില്‍ ക്രിമിനല്‍ നടപടി ചട്ട പ്രകാരം നോട്ടീസ് നല്‍കുകയോ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ടെന്ന വിവരം നോട്ടീസിലൂടെ അറിയിക്കുകയോ വേണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന് നിര്‍ദ്ദേശം നല്‍കിയത്. തിരുവനന്തപുരം സൈബര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് ഷാജന് നല്കിയ ഹര്‍ജിയിലാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: