പാലക്കാട്: ജില്ലയില്‍ ഇതുവരെ 58 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തി. പിഎച്ച്സികളെ സിഎച്ച്സികളായും, സാമൂഹികാരോഗ്യ കേന്ദ്രങ്ങളെ ബ്ലോക്ക്തല കുടുംബാരോഗ്യ കേന്ദ്രങ്ങളുമായാണ് ഉയര്‍ത്തുന്നത്.
ആര്‍ദ്രം മിഷന്റെ ആദ്യഘട്ടത്തില്‍ ജില്ലയില്‍ 16 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും രണ്ടാം ഘട്ടത്തില്‍ 41 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയത്. മൂന്നാം ഘട്ടത്തില്‍ 18 പിഎച്ച്സികളെ സിഎച്ച്സികളായി ഉയര്‍ത്തും. ഇതില്‍ ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി നിലവില്‍ ഉയര്‍ത്തിയിട്ടുണ്ട്.
കൂടാതെ ഒന്നാംഘട്ടത്തില്‍ ആറ് സാമൂഹികാരോഗ്യ കേന്ദ്രങ്ങളെ ബ്ലോക്ക്തല കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തും. ഇതിന്റെ ഭാഗമായി നെന്മാറ, കൊഴിഞ്ഞാമ്പാറ, ചളവറ, കടമ്പഴിപ്പുറം, കോങ്ങാട് എന്നീ സാമൂഹികാരോഗ്യ കേന്ദ്രങ്ങളുടെ പണി പൂര്‍ത്തീകരിച്ചിട്ടുണ്ട്. വടക്കഞ്ചേരിയില്‍ പ്രവൃത്തി നടന്നുകൊണ്ടിരിക്കുകയാണ്. രണ്ടാംഘട്ടത്തില്‍ എട്ട് സാമൂഹികാരോഗ്യ കേന്ദ്രങ്ങളാണ് ബ്ലോക്ക് തല കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നത്.
ജില്ലയില്‍ ആദ്യഘട്ടത്തില്‍ 60 ആരോഗ്യ ഉപകേന്ദ്രങ്ങളെയാണ് കൂടുതല്‍ ചികിത്സാ സൗകര്യങ്ങളൊരുക്കി ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററുകളാക്കി ഉയര്‍ത്തുന്നത്. ഇതില്‍ 49 എണ്ണത്തിന്റെ പ്രവൃത്തികള്‍ പൂര്‍ത്തിയായി. രണ്ടാം ഘട്ടത്തില്‍ 73 ഉപകേന്ദ്രങ്ങളെയാണ് ഉയര്‍ത്തുക. അട്ടപ്പാടിയില്‍ മാത്രം 28 ഉപകേന്ദ്രങ്ങള്‍ വെല്‍നസ് സെന്ററായി ഉയര്‍ത്തും. ഇതില്‍ മൂന്നെണ്ണത്തിന്റെ ഉദ്ഘാടനം കഴിഞ്ഞു.
യോഗത്തില്‍ കളക്ടര്‍ ഡോ.എസ് ചിത്ര അധ്യക്ഷത വഹിച്ചു. അസി. കളക്ടര്‍ ഒ.വി ആല്‍ഫ്രഡ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ.പി റീത്ത, നവകേരളം ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ പി. സെയ്തലവി, നാഷണല്‍ ഹെല്‍ത്ത് മിഷന് ജില്ലാ പ്രോഗ്രാം മാനേജര്‍ ടി.വി റോഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: