ബെംഗളൂരു: പ്രതിപക്ഷപാര്‍ട്ടികള്‍ രൂപീകരിച്ച മുന്നണിയെ ഇന്ത്യയെന്നല്ല, പണ്ട് ഇന്ത്യ ഭരിച്ച ഈസ്റ്റ് ഇന്ത്യ എന്നാണ് വിളിക്കേണ്ടതെന്നും ഈ ഈസ്റ്റ് ഇന്ത്യയ്ക്കെതിരെ ബിജെപി നേതൃത്വത്തിലുള്ള പുതിയ ഇന്ത്യ പോരാടുമെന്നും കര്‍ണ്ണാടക മുന്‍മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.
“ബ്രിട്ടനിലെ ഈസ്റ്റ് ഇന്ത്യ കമ്പനിയാണ് ഇന്ത്യയില്‍ കോളനിവല്‍ക്കരണം തുടങ്ങിയത്. പ്രതിപക്ഷ പാര്‍ട്ടികളുടെ മുന്നണി ഈസ്റ്റ് ഇന്ത്യാ കമ്പനിപോലെയാണ്. മുന്നോട്ടുപോകുന്നതിനായി അവര്‍ ഒരുക്കിയ അജണ്ട ഏതാണ്ട് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സമാനമാണ്.” – ബസവരാജ് ബൊമ്മൈ പറഞ്ഞു.
“ഞങ്ങള്‍ അവര്‍ക്കെതിരെയാണ് യുദ്ധം ചെയ്യുന്നത്. ഇന്ത്യയ്ക്കെതിരെ നവ ഭാരതമാണ് ഏറ്റുമുട്ടുക. പ്രധാനമന്ത്രി മോദിയുടെ കീഴില്‍ നവ ഭാരതം കരുത്തോടെ വളരുകയാണ്. “-ബസവരാജ് ബൊമ്മൈ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: