പാലക്കാട്: മഴ കുറഞ്ഞതിനെ തുടര്‍ന്ന് പാലക്കാട് കുടിവെള്ളത്തിനും ജലസേചനത്തിനും കടുത്ത ക്ഷാമം. ഭാരതപ്പുഴ, ശിരുവാണി, ചാലക്കുടിപ്പുഴ, ഭവാനി, തുടങ്ങിയ പ്രധാന നദികളില്‍ ജില്ലയിലെ ഒന്നാം വിള നെല്‍ക്കൃഷിക്ക് ജലമില്ലാത്ത സിഥിതിയാണ്.
ഏതാനും ദിവസങ്ങള്‍ മഴ പെയ്തത് ഒഴിച്ചാല്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം പാലക്കാട് ജില്ലയെ കാര്യമായി കടാക്ഷിച്ചില്ല. പ്രധാന നദികളിലും ജലസംഭരണികളിലും വെളളം കുറവായതിനാല്‍ ഭാരതപ്പുഴയുടെ കൈവഴിയായ കല്‍പ്പാത്തി പുഴയില്‍ തിങ്കളാഴ്ച ‘ബലി’ ചടങ്ങുകള്‍ നടത്തുന്നതിന് മലമ്പുഴ ജലാശയത്തില്‍ നിന്ന് വെള്ളം തുറന്നുവിടേണ്ടിവന്നു.
ഭാരതപ്പുഴ പാലക്കാട്, തൃശൂര്‍, മലപ്പുറം എന്നിവിടങ്ങളിലെ ജനങ്ങളുടെ ജീവനാഡിയാണ് ഭാരതപ്പുഴ. വൃഷ്ടിപ്രദേശങ്ങളില്‍ മഴ കുറവായതിനാല്‍ എല്ലാ പ്രധാന ജലസേചന സംഭരണികളിലും ജലനിരപ്പ് വളരെ കുറവാണ്. പറമ്പിക്കുളം, ആളിയാര്‍ ജലസംഭരണികളിലെ ജലനിരപ്പ് എക്കാലത്തെയും താഴ്ന്ന നിലയിലാണ്.
സംസ്ഥാനത്തെ ഏറ്റവും വലിയ ജലസേചന സംഭരണിയായ മലമ്പുഴയിലെ ജലനിരപ്പ് ഇന്നലെ 105.13 മീറ്ററാണ്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 105.75 മീറ്ററായിരുന്നു ജലനിരപ്പ്.
പോത്തുണ്ടി അണക്കെട്ടില്‍ ഇന്നലെ 95.54 മീറ്ററാണ് ജലനിരപ്പ്. കഴിഞ്ഞ വര്‍ഷം ഇതേദിവസം 95.3 മീറ്ററായിരുന്നു ജലനിരപ്പ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: