കോട്ടയം: പുതുപ്പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ വീട്ടിലേക്ക് എത്തുമ്പോള്‍ ശശികുമാറിനെ കാത്ത് ആ പതിവ് ചോദ്യം മാത്രം എത്തിയില്ല. മക്കളെ നീ വന്നോ, കേറിയിരിക്ക് എന്ന് പറയാന്‍ ഇനി ആരുമില്ലല്ലോ എന്ന ദുഖം കണ്ണുനീരായി ഒഴുകുന്നു. വൈക്കത്തു നിന്ന് മുച്ചക്ര വാഹനം ഓടിച്ച് പുതുപ്പള്ളിയില്‍ എത്തുമ്പോള്‍ കുടവെച്ചൂര്‍ സ്വദേശി ശശികുമാറിന്റെ ഉള്ള് നിറയെ ഈശ്വരനോടുള്ള പരിഭവമായിരുന്നു. ഉമ്മന്‍ ചാണ്ടി സാറിനെ വിളിച്ച നേരത്ത്, തന്നെ വിളിക്കാമായിരുന്നില്ലേ എന്നുള്ള പരിഭവം.
2014ല്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ വച്ചാണ് ഇരുകാലുകള്‍ക്കും ചലന ശേഷിയില്ലാത്ത ദിവ്യാംഗനായ ശശികുമാറിന് ഭിന്നശേഷിക്കാര്‍ക്കുള്ള സ്കൂട്ടര്‍ അനുവദിച്ച് കിട്ടിയത്. അതെ സ്കൂട്ടറിലാണ് തന്റെ ജീവിതം മാറ്റിമറിച്ച ഉമ്മന്‍ ചാണ്ടിയെ അവസാനമായി കാണാന്‍ ശശികുമാര്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: