ആലപ്പുഴ: കായംകുളം കൃഷ്ണപുരത്ത് ഗുണ്ടാസംഘത്തിന്റെ അക്രമത്തിനിരയായി ഡിവൈഎഫ്ഐ പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയിലായി. എസ്.ഡി.പി.ഐ യില്‍ അംഗം അമിതാഭ് ചന്ദ്രനാണ് പിടിയിലായത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.
ഡിവൈഎഫ്ഐ ദേവികുളങ്ങര മേഖല കമ്മിറ്റിയംഗം അമ്പാടിയാണ് കൊല്ലപ്പെട്ടത്. കൊലപാതകം കഴിഞ്ഞ ഉടന്‍ തന്നെ സിപിഎം നേതാക്കള്‍ അടക്കം സംഭവത്തിന് പിന്നില്‍ ഗുണ്ടാ സംഘമാണെന്ന് തിരിച്ചറിഞ്ഞ് നിലപാട് സ്വീകരിച്ചിരുന്നു. സ്ഥലം എംപി ആരീഫ് ഇക്കാര്യം വ്യക്തമാക്കി ഫേസ് ബുക്ക് പോസ്റ്റും ഇട്ടു.
എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതോടെ സിപിഎം നിലപാട് മാറ്റി.
രാത്രിയില്‍ ചേര്‍ന്ന ഡിവൈഎഫ്ഐ ഏരിയാ കമ്മിറ്റി യോഗമാണ് ഉത്തരവാദിത്വം ആര്.എസ്.എസിന്റെ തലയില്‍ ഇടാനുള്ള തീരുമാനം എടുത്തത്. ചിന്താ ജറോം ഉള്‍പ്പെടെയുള്ള ഡിവൈഎഫ്ഐ നേതാക്കള്‍ ആര്‍എസ്എസ് – മയക്കുമരുന്ന് – ക്വട്ടേഷന്‍ സംഘം വെട്ടിക്കൊലപ്പെടുത്തി എന്ന പ്രചരണവുമായി എത്തി. അറസ്റ്റിലായത് എസ്.ഡി.പി.ഐ ക്കാരന് ആണെന്നറിഞ്ഞശേഷമുള്ള ഈ മലക്കം മറി്ച്ചില് നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണ്.
വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദവുമായി ബന്ധപ്പെട്ട് കായംകുളത്തെ സിപിഎമ്മിലും ഡിവൈഎഫ്ഐയിലും ഉണ്ടായ പ്രതിസന്ധിയും വിഭാഗീയതയും മറികടക്കാന്‍ ഉള്ള പാഴ് ശ്രമമാണ് വ്യാജ ആരോപണത്തിന് പിന്നിലെന്ന് ബിജെപി വക്താവ് സന്ദീപ് വാചസ്പതി പറഞ്ഞു. നാട്ടുകാരോ സ്വന്തം അണികളോ പോലും വിശ്വസിക്കാത്ത ദുരാരോപണം പിന്‍വലിക്കാന്‍ ഡിവൈഎഫ്ഐ ഏരിയാ സംസ്ഥാന നേതൃത്വങ്ങള്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കാലപാതകക്കുറ്റം ആര്‍എസ്എസിന്റെ തലിയിലിടാനുള്ള ചി്ന്താ ജറോമിന്റെ ഫേസ് ബുക്ക് പോസ്റ്റിനെതിരെ പാര്ട്ടിക്കാര് തന്നെ രംഗത്തു വന്നിട്ടുണ്ട്.
മരിച്ച അമ്പാടിയുടെ സുഹൃത്ത് പ്രസാദ് ജി എഴുതിയതിങ്ങനെ
ഞാനും സഖാവാണ്,
കമ്യൂണിസ്റ്റ് ആണ്
പക്ഷെ ഇത്തരം ഇരട്ടതാപ്പ് പാടില്ല സഖാവേ…
എന്റെ സുഹൃത്താണ് മരിച്ചത്. പക്ഷെ രാഷ്ട്രീയ കൊലപാതകം അല്ല. പാര്‍ട്ടി കൂടെ കൊണ്ട് നടന്നവമാര് തന്നെ അവനെ ഇല്ലാതാക്കി എന്ന് പറയാം.. കമ്മറ്റിയില്‍ സഖാക്കളുടെ സ്വഭാവദൂഷ്യം ചൂണ്ടി കാണിച്ചപ്പോള്‍ തടഞ്ഞത് ആരൊക്കയാണെന്ന് എല്ലാവര്ക്കും അറിയാം. അന്നേ അറിയാം പ്രതികാരം ഉണ്ടാകുമെന്നുീ. ഇപ്പോള്‍ ഞന്‍ ഇത് പറഞ്ഞില്ലെങ്കില്‍ ഞാനൊക്കെ ഇങ്കിലാബ് വിളിച്ചതിന് അര്‍ത്ഥം ഇല്ലാതാകും. കൂടെ നടന്നവനെ ഇല്ലാതാക്കുന്ന നിലപാടുകളോട് വിയോജിക്കാന്‍ തന്നെയാണ് തീരുമാനം. അപ്പു, ബിനുകുട്ടന്, ഫൈസല്‍ ഇവന്മാര് തന്നെയാണ് കൊലപാതകികള്‍. മറ്റുള്ളവരെ പഴിചാരി കൊലപാതകികളായ സഖാക്കളേ രക്ഷിക്കാനാണ് പാര്‍ട്ടി തീരുമാനം എങ്കില്‍ പാര്‍ട്ടിക്ക് എതിരെ നില്‍ക്കാനാണ് തല്ക്കാലം തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: