ചേര്‍ത്തല: ദേശീയപാത വികസനത്തിന്റെ ഭാഗമായി പടിഞ്ഞാറന്‍ പ്രദേശങ്ങളുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാന്‍ അര്‍ത്തുങ്കല്‍ ബൈപ്പാസ് മുതല്‍ വല്ലയില്‍ റോഡുവരെ മിനി പില്ലര്‍ എലിവേറ്റഡ് ഹൈവേ ആവശ്യമുയര്‍ത്തി നാട്ടുകാര്‍.ഇതിന്റെ ഭാഗമായി ജനകീയ കൂട്ടായ്മ ഒപ്പുശേഖരണം നടത്തി കളക്ടര്‍ക്കും,കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കും ദേശീയപാത അതോറിറ്റിക്കും നിവേദനം നല്കി. 22ന് വൈകിട്ട് അഞ്ചിനു വല്ലയില്‍ കവലയില്‍ ജനകീയ ധര്‍ണ നടത്തും.
നഗരസഭയിലെ 12 വാര്‍ഡുകളിലെയും പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ ജനങ്ങളുടെയും യാത്രാമാര്‍ഗം അടയുമെന്നും പ്രദേശങ്ങള്‍ ഒറ്റപ്പെടുമെന്നും കൗണ്‍സിലര്‍മാരായ ബാബുമുള്ളന്‍ചിറ, എം.എം.സാജു,ജനകീയ കൂട്ടായ്മ ഭാരവാഹികളായ ഷമ്മി ജോസഫ്,ടെന്സന്പുളിക്കല്, ബിജുകോയിക്കര,എന്‍.മധുകുമാര്‍. എസ്.ശിവന്‍പിള്ള,ടോമി പോളയില്എന്നിവര് അറിയിച്ചു. നിലവില്‍ അര്‍ത്തുങ്കല്‍ ബൈപ്പാസില്‍ അനുവദിച്ചിരിക്കുന്ന അടിപ്പാതയുടെ ഉയരം വല്ലയില്‍ വരെ 300 മീറ്റര്‍ മിനിപില്ലര്‍ നിലനിര്‍ത്തി എലിവേറ്റഡ് ഹൈവേ ആക്കി പുനര്‍നിര്‍മ്മിക്കണമെന്നാണ് ആവശ്യം.
നിലവിലെ സാഹചര്യത്തില്‍ ബസ് സര്‍വ്വീസുള്ള മൂന്നു റോഡുകള്‍ ഉള്‍പ്പെടെ ക്രോസ് റോഡുകള്‍ അടഞ്ഞു പോകുന്ന സ്ഥിതിയാണ്.അര്ത്തുങ്കവല് ലെവല്‍ ക്രോസില്‍ തുടര്‍ച്ചയായുണ്ടാകുന്ന വാഹനതിരക്ക് അതു സര്‍വ്വീസ് റോഡിലുണ്ടാക്കാവുന്ന ബുദ്ധിമുട്ടുകളും കണക്കാക്കിയാണ് ആവശ്യം ഉയര്‍ത്തിയിരിക്കുന്നത്.മിനിപില്ലര്‍ എലിവേറ്റഡ് ഹൈവേ നിര്‍മ്മാണത്തിലൂടെ വലിയ പ്രശ്നങ്ങള്‍ക്കു പരിഹാരമാനാകുമെന്നാണ് കൂട്ടായ്മ ഉയര്‍ത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: