ന്യൂദല്‍ഹി: പ്രതിപക്ഷപാര്‍ട്ടികളുടെ ഐക്യം എന്ന പേരില്‍ ശുദ്ധ അഴിമതിയുടെ കൂട്ടായ്മ ആണ് രൂപീകരിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി മോദി. ബെംഗളൂരുവില്‍ ഇരുന്ന് പോര്‍ട്ട് ബ്ലെയറില്‍ സ്ഥാപിച്ച വീര്‍ സവര്‍ക്കറുടെ പേരിലുള്ള വിമാനത്താവളം ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി.
രാജ്യത്തിന്റെ ക്ഷേമത്തേക്കാളും സ്വന്തം കുടുംബത്തിന്റെ താല്പര്യങ്ങളാണ് ഇവരില്‍ ചില പാര്‍ട്ടികളുടെ മുന്‍ഗണനയെന്നും വികസനത്തില്‍ ആരും ശ്രദ്ധ ചെലുത്തുന്നില്ലെന്നും മോദി ആരോപിച്ചു. “ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തിലും ഒരു കുടുംബവാഴ്ചയെ അന്ധമായി പിന്തുണയ്ക്കുന്നവരായി പ്രതിപക്ഷപാര്‍ട്ടികള്‍ മാറിയിരിക്കുന്നു. ഇവരുടെ മുദ്രാവാക്യം തന്നെ ആദ്യം കുടുംബം, രാജ്യം ഒന്നുമല്ല എന്നും ആയിരിക്കുന്നു. “- മോദി വിമര്‍ശിച്ചു.
അഴിമതിയുടെ വലിയ കട എന്നാണ് ബെംഗളൂരുവില്‍ ഒത്തുചേര്‍ന്ന 26 പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തെ മോദി വിശേഷിപ്പിച്ചത്. എല്ലാവരേയും ഉള്‍ക്കൊള്ളുന്ന, എല്ലാവര്ക്കും അവസരങ്ങള്‍ നല്കുന്ന ഒരു രാജ്യപുരോഗതിയുടെ പുത്തന്‍മാതൃക സൃഷ്ടിക്കുന്നതില്‍ താന്‍ പ്രതിജ്ഞാ ബദ്ധമാണെന്നും മോദി പറഞ്ഞു. തന്റെ സര്‍ക്കാരിന്റെ ഭരണകാലത്ത് ആന്‍ഡമാന്‍ ആന്റ് നിക്കോബാറില്‍ ഒട്ടേറെ വികസനങ്ങള്‍ നടത്തിയെന്നും അതിനുദാഹണമാണ് അവിടുത്തെ അടിസ്ഥാന സൗകര്യവികസനങ്ങള്‍, ആരോഗ്യ സേവനം, വിദ്യാഭ്യാസമുന്നേറ്റം എന്നും മോദി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: