രുദ്രപ്രയാഗ് (ഉത്തരാഖണ്ഡ്): കേദാര്‍നാഥ് ക്ഷേത്രപരിസരത്ത് ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും പൂര്‍ണമായി നിരോധിച്ചതായി ബദരീനാഥ്-കേദാര്‍നാഥ് ക്ഷേത്ര കമ്മിറ്റി ഇന്ന് അറിയിച്ചു. കേദാര്‍നാഥ് ക്ഷേത്രപരിസരത്തുടനീളം മുന്നറിയിപ്പ് ബോര്‍ഡുകളും ക്ഷേത്ര കമ്മിറ്റി സ്ഥാപിച്ചിട്ടുണ്ട്. സന്ദര്‍ശകര്‍ ചിത്രങ്ങളോ റെക്കോര്‍ഡിംഗോ എടുക്കുന്നത് കണ്ടാല്‍ അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് ബോര്‍ഡുകളിലെ അറിയിപ്പ്.
ക്ഷേത്രപരിസരത്ത് പലയിടത്തും മൊബൈല്‍ ഫോണുമായി ക്ഷേത്രപരിസരത്ത് കയറരുത് എന്നെഴുതിയ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ക്ഷേത്രത്തിനുള്ളില്‍ ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും കര്‍ശനമായി നിരോധിച്ചിരിക്കുന്നുവെന്നും നിങ്ങള്‍ സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിലാണെന്നും അറിയിപ്പുകളില്‍ വ്യക്തമാക്കുന്നു.
കേദാര്‍നാഥ് ധാം സന്ദര്‍ശിക്കുന്ന തീര്‍ഥാടകരോടും മാന്യമായി വസ്ത്രം ധരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുന്‍കാലങ്ങളില്‍ ചില തീര്‍ത്ഥാടകര്‍ ക്ഷേത്രത്തിനുള്ളില്‍ അപമര്യാദപരമായ പെരുമാറ്റങ്ങളുടെ വെളിച്ചത്തിലാണ് ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയതെന്നും ബദരീനാഥ് കേദാര്‍നാഥ് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് അജയ് അജേന്ദ്ര ദേശീയ മാധ്യമത്തോട് പറഞ്ഞു. ചില തീര്‍ത്ഥാടകരുടെ അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്നാണ് ക്ഷേത്ര കമ്മിറ്റി ഈ വിലക്ക് ഏര്‍പ്പെടുത്തിയത്. മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിനായി കേദാര്‍നാഥില്‍ മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ടെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പറഞ്ഞു.
ഈ മാസം ആദ്യം, ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രത്തിന് സമീപം ഒരു പെണ്‍കുട്ടി കാമുകനോട് വിവാഹാഭ്യര്‍ത്ഥന നടത്തുന്ന വീഡിയോ വൈറലായതിനെ തുടര്‍ന്ന്, ക്ഷേത്ര പരിസരത്ത് വീഡിയോകള്‍ എടുക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബദരിനാഥ് കേദാര്‍നാഥ് ക്ഷേത്ര കമ്മിറ്റി (ബികെടിസി) കേദാര്‍നാഥ് ധാം പോലീസിന് കത്തയച്ചു. ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രദേശം കര്‍ശനമായി നിരീക്ഷിക്കാനും യുട്യൂബ് ഷോര്‍ട്ട്‌സ്/വീഡിയോകള്‍/ഇന്‍സ്റ്റാഗ്രാം റീലുകള്‍ നിര്‍മ്മിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാനും കേദാര്‍നാഥ് ധാം പോലീസിനോട് ബികെടിസി കത്തില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: