പാരീസ് : പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് പിന്നാലെ അതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍. ട്വിറ്ററിലൂടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വിഡിയോ ഇതിനകം സമൂഹ മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.
‘ഇന്ത്യയിലെ ജനങ്ങള്‍ക്കായി, വിശ്വാസം, സൗഹൃദം’ എന്ന തലക്കെട്ട് നല്‍കിക്കൊണ്ടാണ് ആ വീഡിയോ പങ്കുവെച്ചിട്ടുള്ളത്. ഹിന്ദിയിലും ഇംഗ്ലീഷിലും അതി നല്‍കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നല്കിയ സ്വീകരണവും വിരുന്നും ഇരുവരും നടത്തിയ ചര്‍ച്ചകളും ഉള്‍പ്പടെയുള്ള ചില വീഡിയോകള്‍ കോര്‍ത്തിണക്കിയാണ് ഇമ്മാനുവല്‍ മക്രോണ്‍ പങ്കുവെച്ചിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ ഫ്രാന്‍സ് സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഒന്നുകൂടി മെച്ചപ്പെടുത്തുന്നതായിരുന്നു. കൂടാതെ ഇരുരാജ്യങ്ങളും പല നിര്‍ണായക തീരുമാനങ്ങളും കൈക്കൊണ്ടിട്ടുണ്ട്.
സന്ദര്‍ശന വേളയില്‍ ലൂവ്രെ മ്യൂസിയത്തില്‍ മോദിക്കായി വിരുന്നൊരുക്കിയിരുന്നു. ഫ്രാന്‍സ് പിന്തുടര്ന്നിരുന്ന രീതികളില്‍ നിന്നും വ്യത്യസ്തമായി ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പടെ മാറ്റങ്ങള്‍ വരുത്തുകയും ഇന്ത്യയുടെ ത്രിവര്‍ണ പതാകകയ്ക്ക് ഏറെ പ്രാധാന്യം നല്‍കിക്കൊണ്ടാണ് വിരുന്ന് സംഘടിപ്പിച്ചത്. ഇതിന് മുമ്പ് 1953 എലിസബത്ത് രാജ്ഞിക്ക് വേണ്ടിയാണ് ലൂവ്രെ മ്യൂസിയത്തില്‍ വിരുന്ന് സംഘടിപ്പിച്ചിരുന്നത്. നടന് മാധവനും മോദിക്കും ഫ്രഞ്ച് പ്രസിഡന്റിനുമൊപ്പമുള്ള വിരുന്നില്‍ പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: