തിരുവനന്തപുരം : കെഎസ്ആര്‍ടിസി സിഎംഡി സ്ഥാനത്തുനിന്നും മാറ്റണം. കെഎസ്ആര്‍ടിസിക്ക് മാത്രമായി എംഡിയെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ട് ബിജു പ്രഭാകര്‍ ചീഫ് സെക്രട്ടറിയെ കണ്ടു. ജീവനക്കാരുടെ ശമ്പളം ഈ മാസം 20ന് മുമ്പ് നല്‍കിയില്ലെങ്കില്‍ സിഎംഡി നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഈമാസത്തെ ശമ്പളവിതരണം മുടങ്ങിയതിന് പിന്നാലെയാണ് ബിജു പ്രഭാകര്‍ സിഎംഡി സ്ഥാനത്തു നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ ഗതാഗത വകുപ്പിന്റെ കൂടി ചുമതലയുണ്ട്.
എന്നാല്‍ 20ന് കേസ് ഹൈക്കോടതിയില്‍ പരിഗണിച്ചശേഷമാരും ഇതുസംബന്ധിച്ച തീരുമാനം കൊക്കൊള്ളുക. ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് എന്‍ടിയുവിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ ബിജു പ്രഭാകറിന്റെ വീട്ടിലേക്ക് കഴിഞ്ഞ ദിവസം മാര്‍ച്ച് നടത്തിയിരുന്നു. അതിനു പിന്നാലെയാണിപ്പോള്‍ മാറ്റണമെന്ന് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. മുമ്പ് ഗതാഗത മന്ത്രിയെ കണ്ടും ബിജി പ്രഭാകര്‍ ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ധനവകുപ്പ് നല്കിയ പണം ജീവനക്കാര്‍ക്ക് ശമ്പളത്തിന്റെ ആദ്യഗഡു നല്കാന് മാത്രേ തികയൂ. സാധാരണയായി അഞ്ചാം തിയതിയാണ് ആദ്യഗഡു നല്‍കാറുള്ളത്. ശമ്പള വിതരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നല്കിയ ഉറപ്പ് ധനവകുപ്പ് അട്ടിമറിക്കുന്നതായി കെഎസ്ആര്‍ടിസി പറയുന്നു. ഗതാഗതമന്ത്രിയും ഇതേ ആരോപണം ഉന്നയിച്ചിരുന്നു.
അഞ്ചിനു മുന്‍പ് ശമ്പളം മുഴുവന്‍ കൊടുക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. പിന്നീട് ആദ്യ ഗഡു അഞ്ചിനും രണ്ടാമത്തെ ഗഡു 15ന് ഉള്ളിലും നല്‍കാമെന്ന ധാരണയിലെത്തി. ഇതും നടപ്പിലായില്ല. 225 കോടിരൂപയുടെ വരുമാനം കഴിഞ്ഞമാസം ലഭിച്ചെങ്കിലും സ്ഥാപനത്തിനു ശമ്പളം നല്കാന് കഴിയാത്ത സ്ഥിതിയാണ്. രണ്ടുമാസത്തെ പെന്‍ഷനും മുടങ്ങിയിട്ടുണ്ട്. ഇന്ന് വൈകിട്ട് കെഎസ്ആര്‍ടിസിയിലെ പ്രശ്നങ്ങള്‍ സമൂഹമാധ്യമത്തിലൂടെ സിഎംഡി വിശദീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
അതേസമയം സിഎംഡിയുടെ രാജി സന്നദ്ധത അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. അങ്ങനെയൊരു കാര്യം സിഎംഡി സംസാരിച്ചിട്ടില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച പണം കൃത്യമായി നല്കിയാല് തന്നെ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി. കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി സമ്മതിച്ച് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ രംഗത്തെത്തി. ബുദ്ധിമുട്ടിലൂടെയും പ്രതിസന്ധിയിലൂടെയും തന്നെയാണ് കടന്ന് പോവുന്നത്. സിഎംഡിയുടെ പ്രതികരണം ശ്രദ്ധയില്‍ പെട്ടിട്ടില്ല.സിഎംഡിയുടെ അവധി ആവശ്യം ഔദ്യോഗികമായ വിഷയമാണ്. ഇത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ വന്നിട്ടില്ല.ശമ്പളം നല്കാന് വൈകിയത് സാങ്കേതിക കാരണങ്ങള്‍ കൊണ്ടാണ്.ആദ്യ ഘട്ടം കൊടുത്തു തുടങ്ങിയെന്നും ധനമന്ത്രി പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: